എയര്‍ ഇന്ത്യ വിമാനത്തില്‍ പുക: വിമാനം അടിയന്തരമായി ഇറക്കി; യാത്രക്കാര്‍ സുരക്ഷിതര്‍

Posted on: March 28, 2016 10:52 am | Last updated: March 28, 2016 at 4:52 pm

AIR INDIAമുംബൈ: അടിഭാഗത്ത് നിന്ന് പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് ഹൈദരാബാദില്‍ നിന്ന് മുംബൈക്ക് പോയ എയര്‍ ഇന്ത്യാ വിമാനം അടിയന്തരമായി മുംബൈയില്‍ ഇറക്കി. വിമാനത്തിലുണ്ടായിരുന്ന 120 യാത്രക്കാരും സുരക്ഷിതരാണെന്നും എല്ലാ യാത്രക്കാരേയും പുറത്തെത്തിച്ചതായും എയര്‍ ഇന്ത്യ അറിയിച്ചു.

പുക ഉയരാനുള്ള കാരണം വ്യക്തമായിട്ടില്ല. രാവിലെ 6.15നാണ് എയര്‍ ഇന്ത്യയുടെ എയര്‍ബസ് 319 വിഭാഗത്തില്‍ പെട്ട എഐ 620 വിമാനം ഹൈദരാബാദില്‍ നിന്ന് പറന്നുയര്‍ന്നത്. 7.50ന് മുംബൈയില്‍ ഇറങ്ങേണ്ട വിമാനം പുക കണ്ടതിനെത്തുടര്‍ന്ന് 7.35ന് അടിയന്തരമായി ഇറക്കുകയായിരുന്നു.