അനാഥാലയങ്ങളുടെ അംഗീകാരം: കോടതി വിധി പുനഃപരിശോധിക്കണം എസ് എം എ

Posted on: March 28, 2016 9:26 am | Last updated: March 28, 2016 at 9:26 am

മലപ്പുറം: സമൂഹത്തില്‍ പാര്‍ശ്യവത്കരിക്കപ്പെടുന്ന അനാഥകള്‍ക്ക് ആവശ്യമായ സംരക്ഷണവും വിദ്യാഭ്യാസവും നല്‍കി മുഖ്യധാരയിലേക്ക് ഉയര്‍ത്തി കൊണ്ട് വരുന്ന കേരളാ സര്‍ക്കാറിന്റെ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങളുടെ നടത്തിപ്പില്‍ ആശങ്ക സൃഷ്ടിക്കുന്ന ഇടപെടലുകള്‍ പുന: പരിശോധിക്കണമെന്ന് സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തില്‍ പി അബ്ദുഹാജി വേങ്ങര അധ്യക്ഷത വഹിച്ചു. പത്തപ്പിരിയം അബ്ദുര്‍റശീദ് സഖാഫി, സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി, അബ്ദുലത്വീഫ് മഖ്ദൂമി, ഖാസിം കോയ പൊന്നാനി, സുലൈമാന്‍ ഇന്ത്യനൂര്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് ഹബീബ് കോയ തങ്ങള്‍, വി ടി ഹമീദ് ഹാജി, പി കെ ബശീര്‍ ഹാജി പങ്കെടുത്തു.