ഒരു രൂപക്ക് പേഴ്‌സനല്‍ കമ്പ്യൂട്ടര്‍; ബാക് ടു സ്‌കൂള്‍ ഓഫറുമായി ഡെല്‍

Posted on: March 27, 2016 12:04 am | Last updated: March 27, 2016 at 12:04 am

dellകൊച്ചി: മുന്‍നിര ഇന്റഗ്രേറ്റഡ് ഐ ടി കമ്പനിയായ ഡെല്‍, ബാക്ക് ടു സ്‌കൂള്‍ ഓഫര്‍ അവതരിപ്പിച്ചു. അശയ വിനിമയത്തിലൂടെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പെഴ്‌സനല്‍ കമ്പ്യൂട്ടിംഗ് പഠിക്കാന്‍ സഹായിക്കുന്നതാണ് ഈ ഓഫര്‍. ഉപഭോക്താക്കള്‍ക്ക് ഏറ്റവും ലളിതമായ തവണ വ്യവസ്ഥകളോടെ പെഴ്‌സനല്‍ കമ്പ്യൂട്ടര്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഡെല്‍ ഒരുക്കുന്നത്.
ഇതിന് പുറമേ ബാക്ക് ടു സ്‌കൂള്‍ റേഞ്ചിനു ബയേഴ്‌സ് വാറന്റി എക്സ്റ്റന്‍ഷനും വിദ്യാര്‍ഥികള്‍ക്കായുള്ള ഡസ്‌ക് ടോപ് റേഞ്ചിനു 999 രൂപക്ക് കണ്ടന്റ് പാക്കേജ് നല്‍കുന്ന ഓഫറും ഡെല്‍ അവതരിപ്പിച്ചിട്ടുണ്ട്.
ബാക്ക് ടു സ്‌കൂള്‍ ഓഫര്‍ പ്രകാരം കേവലം ഒരു രൂപക്ക് ഉപഭോക്താക്കള്‍ക്ക് ഡെല്‍ ഇന്‍സ്പിറോണ്‍ ഡെസ്‌ക് ടോപ്, ആള്‍ ഇന്‍ വണ്‍ അല്ലങ്കില്‍ ഇന്‍സ്പിറോണ്‍ 3000 സീരീസ് നോട്ട് ബുക്ക് (ഇന്റല്‍ നാലാം ജെന്‍, കോര്‍ ഐ 3 നോട്ട് ബുക്‌സ് മോഡല്‍), സ്വന്തമാക്കാം. ബാക്കി തുക പലിശ രഹിത തവണകളായി അടക്കാവുന്നതാണ്.
ഏതെങ്കിലും ഇന്‍സ്പിറോണ്‍ ഡെസ്‌ക്‌ടോപ്പ് അല്ലങ്കില്‍ ആള്‍ ഇന്‍ വണ്‍ വാങ്ങുന്ന ഉപഭോക്താവിന് 999 രൂപ നല്‍കിയാല്‍ 2 വര്‍ഷ അധിക ഡെല്‍ നെക്സ്റ്റ് ബിസിനസ് ഡേ ഓണ്‍ സൈറ്റ് വാറണ്ടി, ഒരു വര്‍ഷ എഡ്യുറൈറ്റ് കണ്ടന്റ് പായ്ക്ക്, ബാറ്റ ഷോപ്പിംഗ് വൗച്ചര്‍ എന്നിവ ലഭിക്കും.
ഇന്‍സ്പിറോണ്‍ 3000 സീരീസ് നോട്ട് ബുക്ക് വാങ്ങുമ്പോള്‍ (ഇന്റല്‍ നാലാം ജെന്‍, കോര്‍ ഐ 3 നോട്ട് ബുക്ക് മോഡലുകള്‍ ) വാങ്ങുമ്പോള്‍ 999 രൂപ നല്‍കി ഉപഭോക്താവിന് 2 വര്‍ഷ അധിക ഡെല്‍ നെക്സ്റ്റ് ബിസിനസ് ഡേ ഓണ്‍ സൈറ്റ് വാറണ്ടി സ്വന്തമാക്കാവുന്നതാണ്.
ഓഫറിന് മെയ് 30 വരെ പ്രാബല്യം ഉണ്ട്. ഒരു രൂപക്ക് ഒരു കമ്പ്യൂട്ടര്‍ സ്വന്തമാക്കുക എന്ന ഓഫര്‍ വലിയ ആവേശത്തോടെ ഉപഭോക്താക്കള്‍ സ്വീകരിക്കും എന്നാണ് പ്രതീക്ഷയെന്ന് ബാക്ക് ടു സ്‌കൂള്‍ ഓഫര്‍ അവതരിപ്പിച്ച് കൊണ്ട് ഡെല്‍ ഇന്ത്യ കണ്‍സ്യൂമര്‍ ആന്‍ഡ് സ്മാള്‍ ബിസിനസ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഋതു ഗുപ്ത അഭിപ്രായപ്പെട്ടു.