സന്ദര്‍ശക വിസയിലെത്തിയ കോഴിക്കോട് സ്വദേശി ജിദ്ദയില്‍ മരിച്ചു

Posted on: March 26, 2016 5:38 pm | Last updated: March 26, 2016 at 5:38 pm

IMG-20160325-WA0061ജിദ്ദ: മൂന്നു മാസം മുമ്പ് സന്ദര്‍ശക വിസയിലെത്തെിയ കോഴിക്കോട് സ്വദേശി ജിദ്ദയില്‍ മരിച്ചു. കോഴിക്കോട് ഇടിയങ്ങര പള്ളി വീട്ടില്‍ കോയ മൊയ്തീന്‍ (77) ആണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച്ച നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അസുഖം മൂര്‍ഛിച്ച് മരണം സംഭവിച്ചത്. ഭാര്യ : കളരിക്കാണ്ടി മാളിയേക്കല്‍ ഹാജറാബി, മക്കള്‍: മുഹമ്മദ് ശാഫി (ജിദ്ദ), കെഎം സാജിദ് ( റിയാദ് ), കെഎം സാബിക്ക് (അല്‍ഖോബാര്‍ ), ഐപി ഉസ്മാന്‍ കോയ (റിയാദ് ) സഹോദരനാണ്. ഖബറടക്കം ജിദ്ദ കന്തറ ഖബര്‍സ്ഥാനില്‍ നടന്നു.