Connect with us

Wayanad

സി ഐ ടി യു നേടിക്കൊടുത്തത് എന്തെന്ന് വ്യക്തമാക്കണം: കോണ്‍ഗ്രസ്‌

Published

|

Last Updated

കല്‍പ്പറ്റ: ഒരു മാസത്തോളം നീണ്ട് നിന്ന എച്ച് എം എല്‍ തോട്ടങ്ങളിലെ സി ഐ ടി യു സമരം ദയനീയമായി പരാജയപ്പെട്ടിട്ടും സമരക്കാര്‍ നാണം കെട്ട് കീഴടങ്ങിയിട്ടും സമരം വിജയമായിരുന്നു എന്ന് ഒരു മടിയുംകൂടാതെ അവകാശപ്പെടാന്‍ സി പി എം, സി ഐ ടി യു നേതാക്കള്‍ക്കല്ലാതെ ആര്‍ക്കും ആകില്ലെന്ന് ഡി സി സി പ്രസിഡന്റ് കെ എല്‍ പൗലോസ് അഭിപ്രായപ്പെട്ടു. സമരം ആരംഭിക്കുന്നതിനു മുമ്പ് മാനേജ്‌മെന്റ് നല്‍കാമെന്ന് പറഞ്ഞിരുന്ന 8.33% ബോണസിനുതന്നെ സമരം അവസാനിപ്പിച്ച് കീഴടങ്ങിയവര്‍ ശമ്പളത്തില്‍ നിന്നും മാനേജ്‌മെന്റ് 1000 രൂപ മുന്‍കൂറായി നല്‍കുമെന്ന് തീരുമാനിച്ചിട്ടുണ്ടെന്ന് പറയ്യുന്നവര്‍ ആ മുന്‍കൂര്‍ ശമ്പളം ജൂണ്‍, ജൂലൈ മാസങ്ങളിലെ കൂലിയില്‍ നിന്നും തിരിച്ച് പിടിക്കാന്‍ സമ്മതിച്ചത് സമരത്തിന്റെ വിജയമായി വ്യാഖ്യാനിക്കുന്നത് അവരുടെ തൊലിക്കട്ടിയുടെ ബലം കൊണ്ട് മാത്രമാണ്. പാവപ്പെട്ട തൊഴിലാളികളെ ഒരു മാസത്തോളം പണിമുടക്കിച്ചിട്ടും, മറ്റ് സംഘടനകളില്‍പെട്ട തൊഴിലാളികളെ പണിയെടുക്കുന്നതില്‍ നിന്നും തടസപ്പെടുത്തിയും, അക്രമങ്ങള്‍ നടത്തിയും, പറിച്ച ചപ്പില്‍ മണ്ണെണ്ണ ഒഴിച്ച് നശിപ്പിച്ചും, തൊഴിലാളികളെ കേസില്‍ പെടുത്തിയും എന്താണ് തൊഴിലാളികള്‍ക്ക് നേടിക്കൊടുക്കാന്‍ കഴിഞ്ഞതെന്ന് സി പി എമ്മും സി ഐ ടി യും വ്യക്തമാക്കണം . എച്ച് എം എല്‍ മാനേജ്‌മെന്റുമായുള്ള തര്‍ക്കങ്ങള്‍ തീരാത്ത സാഹചര്യത്തില്‍ പ്രശ്‌നം അഡ്ജസിറ്റേഷന വിടുവാന്‍ ധാരണയില്‍ എത്തിയതനുസരിച്ച് മറ്റ് തൊഴിലാളികള്‍ 8.33% ബോണസ് കൈപ്പറ്റി പണിയെടുക്കുവാന്‍ തീരുമാനിച്ചു പ്രശ്‌നപരിഹാരത്തിന നിയമ പരമായി ട്രൈബ്യൂണലിനാണ് പിന്നെ തീരുമാനമെടുക്കേണ്ടത് ഇതിനിടയിലാണ് സി ഐ ടി യു ഏകപക്ഷീയമായ സമര പ്രഖ്യാപനവും അക്രമണവുമായി പുറപ്പെട്ടത് ഇങ്ങനെ പാവങ്ങളെ അകാരണമായി ബുദ്ധിമുട്ടിക്കുകയും പരിഹസിക്കുകയും കേസില്‍ കുടുക്കുകയും ചെയ്യുന്ന സി പി എം സി ഐ ടി യു പ്രസ്ഥാനങ്ങളുടെ സ്ഥിരം വേലകള്‍ തിരിച്ചറിയാന്‍ തൊഴിലാളികളും പൊതുസമൂഹവും തയ്യാറാകണമെന്നും കെ എല്‍ പൗലോസ് ആവശ്യപ്പെട്ടു

Latest