തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിനു ബോംബ് ഭീഷണി

Posted on: March 24, 2016 9:00 pm | Last updated: March 24, 2016 at 9:00 pm

thiruvananthapuram_international_airportതിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിനു ബോംബ് ഭീഷണി. എയര്‍ ഇന്ത്യ ഷാര്‍ജ വിമാനത്തില്‍ ബോംബുണ്ടെന്ന് അജ്ഞാത ഫോണ്‍സന്ദേശം ലഭിച്ചു. വൈകുന്നേരം ആറോടെയാണു സന്ദേശം ലഭിച്ചത്. അഗ്‌നിശമനസേനയും ബോംബ് സ്‌ക്വാഡും പോലീസും വിമാനത്താവളത്തില്‍ പരിശോധന നടത്തി. ബ്രസല്‍സ് സ്‌ഫോടനത്തെത്തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങളില്‍ കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍നിന്നുള്ള ജെറ്റ് എയര്‍വേയ്‌സിന്റെ അഞ്ചുവിമാനങ്ങള്‍ക്കു ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.