Connect with us

Gulf

മസ്‌കത്ത് - കോഴിക്കോട് റൂട്ടില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസില്‍ സമയ മാറ്റം

Published

|

Last Updated

മസ്‌കത്ത് : എയര്‍ ഇന്ത്യ എക്‌സ്പ്രസ് വേനല്‍കാല ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. മസ്‌കത്ത് – കോഴിക്കോട് റൂട്ടില്‍ ഈ മാസം 28 മുതല്‍ എല്ലാ ദിവസവും രാത്രി 2.45നാണ് മസ്‌കത്തില്‍ നിന്ന് പുറപ്പെടുക. പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം ആഴ്ചയില്‍ കേരളത്തിലേക്കും കര്‍ണാടകയിലേക്കുമായി 19 സര്‍വീസുകള്‍ നടത്തുമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

കോഴിക്കേട്ടേക്ക് ആഴ്ചയില്‍ എല്ലാ ദിവസവും സര്‍വീസ് ഉണ്ടാകും. രാവിലെ ലോക്കല്‍ സമയം 7.45നാണ് കോഴിക്കോട് എത്തുക. കോഴക്കോട് നിന്ന് രാത്രി 11.50നാണ് പുറപ്പെടുക. രാത്രി 1.45ന് മസ്‌കത്തില്‍ എത്തും.

ബുധന്‍, വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ കൊച്ചി സര്‍വീസും ബുധന്‍, വെള്ളി, ശനി, ഞായര്‍ എന്നീ ദിവസങ്ങളില്‍ തിരുവനന്തപുരം സര്‍വീസും ഉണ്ടാകും. ചൊവ്വ, വ്യാഴം, ഞായര്‍ എന്നീ ദിവസങ്ങളില്‍ മംഗലാപുരത്തേക്കും സര്‍വീസ് നടത്തും. എല്ലാ വെള്ളിയാഴ്ചയും സലാലയില്‍ നിന്ന് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുതിയ നിരക്ക് പ്രകാരം സര്‍വീസ് നടത്തും.

മസ്‌കത്ത്, സലാല എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് 30 കിലോ ഫ്രീ ബാഗേജ് അലവന്‍സ് ലഭിക്കും. അതിനം കൊണ്ടുപോകുന്ന പത്ത് കിലോക്ക് പത്ത് റിയാല്‍ കൂടുതല്‍ നല്‍കണം. ഇത് ടിക്കറ്റ് എടുക്കുമ്പോള്‍ തന്നെ ഈ നിരക്ക് നല്‍കണം.

Latest