ബ്രസല്‍സ് ആക്രമണം: മുഖ്യപ്രതിയെന്ന് കരുതുന്നയാള്‍ അറസ്റ്റില്‍

Posted on: March 23, 2016 5:37 pm | Last updated: March 24, 2016 at 11:11 am

brusels attackബ്രസല്‍സ്: ബ്രസല്‍സ് വിമാനത്താവളത്തില്‍ ചൊവ്വാഴ്ച്ചയുണ്ടായ ഭീകരാക്രമണത്തിന്റെ മുഖ്യപ്രതിയെന്ന് കരുതുന്നയാള്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. നജിം ലാക്ര് യൂ എന്നയാളാണ് ആന്‍ഡ്രലക്റ്റ് ജില്ലയില്‍ അറസ്റ്റിലായതെന്ന് ബെല്‍ജിയന്‍ പത്രമായ ഡിഎച്ച് പുറത്തുവിട്ടു. സ്‌ഫോടനം നടത്തിയവരെന്ന് സംശയം തോന്നിയവര്‍ക്കൊപ്പം കണ്ട ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തിവരികയായിരുന്നു.

വെള്ളകോട്ടും തലയില്‍ തൊപ്പിയും ധരിച്ച ഇയാള്‍ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. ചാവേറുകളാണെന്ന് കരുതുന്ന രണ്ടുപേരുടെ ഒപ്പം നജീം സഞ്ചരിക്കുന്നതാണ് വീഡിയോയില്‍ പതിഞ്ഞത്. കറുത്ത വേഷത്തില്‍ ട്രോളി ഉന്തി നീങ്ങുന്ന രണ്ടുപേരെ തിരിച്ചറിഞ്ഞതായി നേരത്തെ ആര്‍ടിബിഎഫ് പുറത്തുവിട്ടിരുന്നു.