കോണ്‍ഗ്രസിന്റേത് പുതുമുഖങ്ങള്‍ക്ക് പ്രധാന്യമുള്ള സ്ഥാനാര്‍ഥി പട്ടിക: സുധീരന്‍

Posted on: March 23, 2016 3:43 pm | Last updated: March 23, 2016 at 3:43 pm

sudheeranതിരുവനന്തപുരം: പുതുമുഖങ്ങള്‍ക്ക് പ്രധാന്യമുള്ള സ്ഥാനാര്‍ഥി പട്ടികയാകും കോണ്‍ഗ്രസിന്റേതെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. പരിചയസമ്പന്നരേയും മുതിര്‍ന്ന നേതാക്കളേയും നിലനിര്‍ത്തും. വെള്ളാപ്പള്ളി നടേശന്റേയും കൂട്ടരുടേയും കച്ചവട താല്‍പര്യങ്ങള്‍ ഈ തിരഞ്ഞെടുപ്പോടെ കുഴിച്ചുമൂടപ്പെടുമെന്നും സുധീരന്‍ പറഞ്ഞു. തിരുവനന്തപുരം ഡിസിസി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.