Connect with us

Gulf

ജെറ്റ് എയര്‍വേയ്‌സ് ഒമാന്‍ -ഡല്‍ഹി സര്‍വീസിന് തുടക്കം കുറിച്ചു

Published

|

Last Updated

മസ്‌കത്ത്: ഇന്ത്യയുടെ പ്രമുഖ സ്വകാര്യ വിമാന കമ്പനിയായ ജെറ്റ് എയര്‍വേയ്‌സ് ഒമാനില്‍ നിന്നുള്ള പ്രതിദിന സര്‍വീസുകള്‍ വര്‍ധിപ്പിച്ചു. ഡല്‍ഹിയിലേക്കാണ് സര്‍വീസ് ആരംഭിച്ചു. ഇതിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ത്യന്‍ സ്ഥാനപതി ഇന്ദ്രമണി പാണ്ഡെ നിര്‍വഹിച്ചു.

ചടങ്ങില്‍ ജെറ്റ് വൈസ് പ്രസിഡന്റ് ഷാക്കിര്‍ കണ്ടാവാല, ഒമാന്‍ ജനറല്‍ മാനേജര്‍ റിയാസ് കുട്ടേരി, ദോഹ ജനറല്‍ മാനേജര്‍ അനില്‍ ശ്രീനിവാസന്‍, റിസര്‍വേഷന്‍ മാനേജര്‍ ഈപ്പന്‍ ജോണ്‍ തുടങ്ങി കമ്പനിയുടെ ഒമാനിലെ ടീം അംഗങ്ങള്‍, സിവില്‍ ഏവിയേഷന്‍,ഒമാന്‍ എയര്‍പോര്‍ട്ട് മാനേജ്‌മെന്റ്, ട്രാവല്‍ ഏജന്‍സി പ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
തിങ്കളാഴ്ച രാത്രി മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന ചടങ്ങില്‍ ആദ്യ ബോര്‍ഡിംഗ് പാസ് ഡെല്‍ഹി സ്വദേശിയായ യാത്രക്കാരന് റിയാസ് കുട്ടേരി കൈമാറി. മസ്‌കത്ത് വ്യോമയാന അതോറിറ്റി ഉള്‍പ്പെടെ അംഗീകരിച്ചു നല്‍കിയിട്ടുള്ള നിലവിലെ ഷെഡ്യൂള്‍ തന്നെയായിരിക്കും തുടരുകയെന്ന് ജനറല്‍ മാനേജര്‍ റിയാസ് കുട്ടേരി പറഞ്ഞു.

Latest