നിയസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് പി രാജീവ്

Posted on: March 21, 2016 4:18 pm | Last updated: March 21, 2016 at 4:18 pm

RAJEEVകൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ് പറഞ്ഞു. തന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ജില്ലയെ നയിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് പാര്‍ട്ടി ഇപ്പോള്‍ തന്നെ ഏല്‍പിച്ചിരിക്കുന്നതെന്നും അതിനാണ് നിലവില്‍ മുന്‍തൂക്കമെന്നും രാജീവ് പറഞ്ഞു. തൃപ്പൂണിത്തുറയില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു രാജീവ്.