Connect with us

Gulf

ഒമാനില്‍ നാളെ മുതല്‍ മഴക്ക് സാധ്യത

Published

|

Last Updated

മസ്‌കത്ത്:ന്യൂന മര്‍ദം കുറഞ്ഞ കാലാവസ്ഥയില്‍ നാളെ മുതല്‍ രാജ്യത്ത് മഴക്ക് സാധ്യതയുണ്ടെന്ന് നാഷനല്‍ മള്‍ട്ടി ഹസാര്‍ഡ് ഏര്‍ളി വാര്‍ണിംഗ് (എ എം എച്ച് ഇ ഡബ്യു സി) അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വ്യാഴാഴ്ച വരെ മഴ നീണ്ടു നില്‍ക്കും. വടക്കന്‍ ഗവര്‍ണറേറ്റുകളിലാണ് മഴ ശക്തമായി ഉണ്ടാവുക.
മുസന്ദം, മസ്‌കത്ത്, ബുറൈമി, ദാഹിറ, നോര്‍ത്ത് ബാതിന, സൗത്ത് ബാതിന, ദാഖിലിയ്യ, നോര്‍ത്ത് ശര്‍ഖിയ, സൗത്ത് ശര്‍ഖിയ എന്നീ ഗവര്‍ണറേറ്റുകളില്‍ മഴ ലഭിക്കും. മഴക്ക് സാധ്യതയുള്ളതിനാല്‍ മുന്നറിയിപ്പുകള്‍ സ്വീകരിക്കണമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി.

വാദികളില്‍ വെള്ളം നിറയാന്‍ സാധ്യതയുള്ളതിനാല്‍ ഇതിലൂടെയുള്ള നടത്തവും മഴ പെയ്യുന്ന നേരങ്ങളി ലെ റോഡിലൂടെയുള്ള യാത്രകളം ഒഴിവാക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ മസ്‌കത്ത, ഇസ്‌കി, സമാഈല്‍, മുസന്ദം മേഖലയില്‍ മഴ ലഭിച്ചിരുന്നു. ഒരാഴ്ച മുമ്പുണ്ടായ മഴയുടെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസങ്ങളിലും ഉണ്ടായത്. മസ്‌കത്തില്‍ മഴ കുറഞ്ഞപ്പോള്‍ മറ്റു ഭാഗങ്ങളില്‍ നല്ല മഴ ലഭിച്ചു. അപകടങ്ങളൊന്നും മൂന്ന് ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Latest