എണ്ണ വിലയിടിവ്: ഒമാനില്‍ ശമ്പള വര്‍ധനാ നിരക്ക് കുറയും

Posted on: March 21, 2016 2:55 pm | Last updated: March 21, 2016 at 2:55 pm

OMANമസ്‌കത്ത്: എണ്ണ മേഖലയില്‍ ഉണ്ടായ വിലയിടിവ് രാജ്യത്തും തൊഴില്‍ മേഖലയില്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചതായി റിപ്പോര്‍ട്ട്. മിഡില്‍ ഈസ്്റ്റ് രാജ്യങ്ങളില്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ ഒമാന്‍ തൊഴില്‍ രംഗത്തും പ്രതിഫലിച്ചിട്ടുണ്ടെന്ന് ഗള്‍ഫ് ടാലന്റ് നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.

ഒമാന്‍ തൊഴില്‍ മാര്‍ക്കറ്റില്‍ തൊഴിലാളികളുടെ വര്‍ധനാ നിരക്കു കുറയാന്‍ എണ്ണ വിലയിടിവ് ഇടയാക്കി. ശമ്പള വര്‍ധനാ നിരക്കിലും കുറവുണ്ടായി. 700 തൊഴില്‍ലുടമകളിലും 25,000 പ്രൊഫഷനലുകളിലും നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
സഊദി അറേബ്യയിലാണ് സ്വകാര്യ മേഖലയില്‍ ഈ വര്‍ഷം സാലറി വര്‍ധന കൂടുതല്‍. 5.9 ശതമാനം. യു എ ഇയില്‍ 5.3 ശതമാനവും ഖത്വറില്‍ 4.7 ശതമാനവും കുവൈത്തില്‍ 4.6 ശതമാനവും ശമ്പള വര്‍ധയുണ്ടാകുമ്പോള്‍ ഒമാനില്‍ 4.4 ശതമാനം മാത്രമാണിത്. ബഹ്‌റൈനിലാണ് ഏറ്റവും കുറഞ്ഞ ശമ്പള വര്‍ധ. 3.7 ശതമാനം.