അഭിപ്രായ സ്വാതന്ത്ര്യവും ദേശീയതയും ഒരുമിച്ച് കൊണ്ടുപോവണമെന്ന് ബിജെപി

Posted on: March 20, 2016 6:23 pm | Last updated: March 21, 2016 at 11:50 am
SHARE

bjpന്യൂഡല്‍ഹി: അഭിപ്രായ സ്വാതന്ത്ര്യവും ദേശീയതയും ഒരുമിച്ച് കൊണ്ടുപോവണമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. അഭിപ്രായ സ്വാതന്ത്ര്യം രാജ്യത്തെ വിഘടിപ്പിക്കാനുള്ള അവകാശം നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ നടക്കുന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയ്റ്റ്‌ലി.

വിയോജിക്കാനും എതിരഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുമുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ട്. പക്ഷെ അത് രാജ്യത്തിന്റെ നാശത്തിനുള്ളതല്ല. ദേശീയതയില്‍ അടിയുറച്ചതാണ് നമ്മുടെ തത്വശാസ്ത്രമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദം ചര്‍ച്ച ചെയ്യപ്പെടേണ്ടതല്ലെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here