കലാഭവന്‍ മണിയുടെ മരണം: ചികില്‍സയില്‍ പിഴവുണ്ടോയെന്ന് പരിശോധിക്കും

Posted on: March 20, 2016 11:10 am | Last updated: March 20, 2016 at 4:58 pm
SHARE

Kalabhavan maniതൃശ്ശൂര്‍:കലാഭവന്‍ മണിയുടെ ചികില്‍സയില്‍ പിഴവുണ്ടോയെന്ന് പരിശോധിക്കും. മണിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന പ്രത്യേക സംഘം ഇക്കാര്യം അന്വേഷിക്കാന്‍ കൊച്ചി പൊലീസിന് നിര്‍ദേശം നല്‍കി. ആശുപത്രിയിലെ സിസി ടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കും. ആശുപത്രി റിപ്പോര്‍ട്ടും രാസപരിശോധനാ ഫലവും തമ്മില്‍ വൈരുധ്യമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം മണിയുടെ ഔട്ട് ഹൗസായ പാഡിയില്‍ നിന്ന് കണ്ടെത്തിയ കുപ്പികള്‍ കീടനാശിനിയുടേതെന്ന് പരിശോധനയില്‍ തെളിഞ്ഞു. മണിയുടെ ശരീരത്തില്‍ കണ്ട ക്ലോറിപൈറിഫോസ് കീടനാശിനിയുടെ കുപ്പികള്‍ വീടിന് സമീപത്തെ കൃഷിയിടത്തില്‍ നിന്നാണ് കണ്ടെത്തിയത്. ക്ലോറോപൈറിഫോസ് കീടനാശിനി വാങ്ങിയവരെ കണ്ടെത്താന്‍ അന്വേഷണ സംഘം ശ്രമം തുടങ്ങി. ചാലക്കുടിയിലെ നാലു കടകളില്‍ കീടനാശിനി വില്‍ക്കുന്നതായി കണെ്ടത്തി.

സമീപദിവസങ്ങളില്‍ കീടനാശിനി വാങ്ങിയവരെ പോലീസ് നിരീക്ഷിക്കുന്നുണ്ട്. മണിയോ സുഹൃത്തുക്കളോ കീടനാശിനി വാങ്ങിയിട്ടുണ്ടോയെന്നു പരിശോധിക്കും. െ്രെകംബ്രാഞ്ച് എസ്പി ഉണ്ണിരാജയെ ഉള്‍പ്പെടുത്തി അന്വേഷണസംഘം വിപുലീകരിച്ചു.

മദ്യസല്‍ക്കാരത്തിനിടെ കീടനാശിനി മണിയുടെ ശരീരത്തില്‍ എത്തിയിട്ടില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കീടനാശിനി കഴിച്ചാല്‍ ഉടന്‍ തന്നെ ഛര്‍ദ്ദി ഉണ്ടാകുമെന്നാണ് വിദഗ്ദാഭിപ്രായം. മാര്‍ച്ച അഞ്ചിന് രാവിലെ ഏഴിനും എട്ടിനും ഇടയിലാണ് മണി ഛര്‍ദ്ദിച്ച് അവശനാവുന്നത്. വിരുന്നിനുശേഷം പുലര്‍ച്ചെ നാലിനും എട്ടിനും ഇടയിലാകാം മണിയുടെ ശരീരത്തില്‍ കീടനാശിനി എത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

മണിയുടെ തറവാടുവീടിന്റെ പരിസരത്തും പാഡിയിലുമായി നടത്തിയ പരിശോധനയിലാണ് കീടനാശിനികളടങ്ങിയ 6 കുപ്പികള്‍ പോലീസ് ശേഖരിച്ചത്. മണിയുടെ കൃഷിയിടത്തില് നിന്നും ക്ലോറിപൈറിഫോസിന്റെ ഉപയോഗിച്ച മൂന്ന് കുപ്പികള് പോലീസ് കണ്ടെടുത്തു. ഇവിടെ വാഴക്കും മറ്റുമുള്ള കീടനാശിനിയായി ക്ലോറിപൈറിഫോസ് ഉപയോഗിക്കാറുണ്ടെന്ന് തൊഴിലാളികളുടെ മൊഴിയും പോലീസിന് ലഭിച്ചിട്ടുണ്ട്. മറ്റ് കീടനാശിനികളുടെ കുപ്പികളും പരിശോധനിയില് കണ്ടെടുക്കാനായി.

മണിയുടെ സുഹൃത്തുക്കളായ എട്ട് പേര്‍ക്കെതിരെ ചാരായം കൈവശം വെച്ചതിന് അബ്കാരി നിയമപ്രകാരം കേസെടുത്തു. അരുണ്‍, മുരുകന്‍, വിപിന്‍, ബിനു, ലിജോ, ബിനോയ് ചാരായം വാറ്റിയ ജോയ്, വിദേശത്തുള്ള ജോമോന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.  അതേ സമയം മണിയുടെ സാമ്പത്തിക ഇടപാടുകളും പോലീസ് അന്വേഷിച്ചുവരുന്നുണ്ട്. അടുത്ത സുഹൃത്തുക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജരാക്കാന്‍ പോലീസ് അവശ്യപ്പെട്ടിട്ടുണ്ട്.

എസ്പി ഉണ്ണിരാജയുടെ നേതൃത്വിത്തില്‍ പാഡിയില്‍ ഇന്ന് പരിശോധന നടത്തും. തുടര്‍ന്ന് അന്വേഷണപുരോഗതി സംബന്ധിച്ച് വിലയിരുത്തുന്നതിനായി ചാലക്കുടിയില്‍ ഉന്നത പോലീസുദ്യോഗസ്ഥരുടെ യോഗം ചേരും. മണിയുടെ സുഹൃത്തുക്കള്‍, ജീവനക്കാര്‍ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ വീണ്ടും ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here