ബിജിമോളുടെ കാര്യത്തില്‍ ധാരണയായില്ല

Posted on: March 20, 2016 2:05 am | Last updated: March 20, 2016 at 12:06 am
SHARE

bijimol21തൊടുപുഴ: ഇ എസ് ബിജിമോള്‍ മൂന്നാം തവണയും പീരുമേട് നിന്നും മല്‍സരിക്കുന്നതില്‍ സി പി ഐ ജില്ലാ കൗണ്‍സിലില്‍ ധാരണയാകാത്തതിനാല്‍ അന്തിമ തീരുമാനത്തിനായി മൂന്നംഗ പാനല്‍ സംസ്ഥാന കമ്മിറ്റിക്ക് വിട്ടു. എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് വാഴൂര്‍ സോമന്‍, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ജോസ് ഫിലിപ്പ് എന്നിവരുടെ കൂടി പേരുകളടങ്ങിയ മൂന്നംഗ പാനലാണ് സംസ്ഥാന എക്‌സിക്യൂട്ടിവിന് സമര്‍പ്പിച്ചത്. ഇക്കാര്യത്തില്‍ ധാരണയുണ്ടാക്കി സംസ്ഥാന കൗണ്‍സിലില്‍ അംഗികരിച്ച ശേഷമേ 29ന് പ്രഖ്യാപനം ഉണ്ടാകു.
ഇതുസംബന്ധമായി ഇന്നലെ തൊടുപുഴയില്‍ ജില്ലാ കൗണ്‍സില്‍ ചേര്‍ന്നിരുന്നു. രണ്ട ്തവണ തുടര്‍ച്ചയായി വിജയിച്ച ഇ എസ് ബിജിമോള്‍ക്കു തന്നെയാണ് പ്രഥമ പരിഗണന. വിജയം ഉറപ്പാക്കാന്‍ ബിജിമോള്‍ക്ക് മൂന്നാം തവണയും മത്സരിക്കാന്‍ പ്രത്യേക ഇളവ് അനുവദിക്കാന്‍ സംസ്ഥാന സമിതിയോട് ആവശ്യപ്പെടാന്‍ കമ്മിറ്റിയില്‍ ആവശ്യം ഉയര്‍ന്നിരുന്നു. ജില്ലയിലെ ‘ഭൂരിപക്ഷം മണ്ഡലം കമ്മിറ്റികളിലും ബിജിമോള്‍ക്ക് അനുകൂലമായ നിലപാട് ഉയര്‍ന്നിരുന്നു.എന്നാല്‍ രണ്ട് തവണ മത്സരിച്ചവരെ മാറ്റി നിര്‍ത്തണമെന്നും വാഴൂര്‍ സോമന് അവസരം നല്‍കണമെന്നും ജില്ലാ കൗണ്‍സിലില്‍ ആവശ്യം ഉയര്‍ന്നു. ജോസ് ഫിലിപ്പിനെ മത്സരിപ്പിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു. ഒടുവില്‍ ജില്ലാ കമ്മിറ്റിയില്‍ ഏക സ്വരം ഉണ്ടാക്കാനാവാത്തതിനാല്‍ മൂന്നു പേരേയും ഉള്‍പ്പെടുത്തിയ പാനല്‍ സംസ്ഥാന കമ്മിറ്റിക്ക് അന്തിമ തീരുമാനത്തിന് വിടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here