നവയുഗം ‘പ്രവാസി കഥകള്‍’ പ്രകാശനം ചെയ്തു

Posted on: March 19, 2016 3:05 pm | Last updated: March 19, 2016 at 3:05 pm
SHARE

navayugamജിദ്ദ: സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസമേഖലയിലെ സാഹിത്യ സാംസ്‌കാരികപ്രവര്‍ത്തനങ്ങള്‍ക്ക് പുതിയൊരു നാഴികകല്ലായി, നവയുഗം സാംസ്‌കാരിക വേദി പ്രവാസിഎഴുത്തുകാരുടെ ചെറുകഥകള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച ‘പ്രവാസി കഥകള്‍’ എന്ന പുസ്തകം പ്രകാശനം ചെയ്തു.

നവയുഗം സാംസ്‌കാരിക വേദി കോബാര്‍ മേഖല കമ്മിറ്റി 2015 മെയ് മാസം നടത്തിയ ‘സര്‍ഗ്ഗപ്രവാസം 2015’ന്റെ ഭാഗമായി, പ്രവാസി എഴുത്തുകാരെ പ്രോത്സാഹിപ്പിയ്ക്കാന്‍ വേണ്ടി നടത്തിയ കെ.സി.പിള്ള സ്മാരക സാഹിത്യപുരസ്‌കാര മത്സരത്തില്‍ ലഭിച്ച കൃതികളില്‍ നിന്നും, തെരഞ്ഞെടുക്കപ്പെട്ട ചെറുകഥകള്‍ ഉള്‍പ്പെടുത്തിയാണ് ‘പ്രവാസി കഥകള്‍’ എന്ന പുസ്തകം തയ്യാറാക്കിയത്. നവയുഗം കേന്ദ്രകമ്മിറ്റി അംഗം
ബെന്‍സി മോഹന്‍ എഡിറ്ററായ പുസ്തകത്തില്‍ എട്ടു കഥകളും, ഒരു ആക്ഷേപഹാസ്യനാടകവും ഉള്‍പ്പെടുന്നു.

ദമാം ബദര്‍ അല്‍റാബി ഡിസ്‌പെന്‌സറി ഹാളില്‍ നടന്ന പുസ്തക പ്രകാശനചടങ്ങില്‍ വെച്ച്, നവയുഗം ജുബൈല്‍ കമ്മിറ്റിയുടെ മുഖ്യ രക്ഷാധികാരിയും കെ.സി.പിള്ളയുടെ മകനുമായ റ്റി. സി. ഷാജി, നവയുഗം കേന്ദ്രകമ്മിറ്റി ഭാരവാഹി അജിത് ഇബ്രാഹിമിന് പുസ്തകം നല്‍കി പ്രകാശനകര്‍മ്മം നിര്‍വഹിച്ചു.

നവയുഗം ദമ്മാം കേന്ദ്രകമ്മിറ്റി നേതാക്കളായ ഉണ്ണി പൂചെടിയില്‍ , കെ ആര്‍ അജിത്, എം. എ. വാഹിദ് കാര്യറ, ഷാജി മതിലകം, അരുണ്‍ ചാത്തന്നൂര്‍, വേണു, മാധവ് കെ വാസുദേവ്, റിയാസ് ഇസ്മയില്‍ ,ഹുസൈന്‍ കുന്നിക്കോട്, ഹനീഫ വെളിയംകോട്, സാജന്‍ കണിയാപുരം, ജമാല്‍ വില്ല്യപള്ളി, ലീന ഷാജി, ലീന ഉണ്ണികൃഷ്ണന്‍, നവയുഗം ജുബൈല്‍ രക്ഷാധികാരി റ്റി പി റഷീദ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

നവയുഗം കോബാര്‍ മേഖല കമ്മിറ്റി ഭാരവാഹികളായ സുബിവര്‍മ്മ പണിക്കര്‍ , പ്രിജി കൊല്ലം, അടൂര്‍ ഷാജി, അന്‍വര്‍ ആലപ്പുഴ, റഹീം അലനല്ലൂര്‍, ഷിബുകുമാര്‍ തിരുവനതപുരം, മണികുട്ടന്‍ പെരുമ്പാവൂര്‍, പ്രതിഭ പ്രിജി, അടൂര്‍ ഷാജി, റെജി സാമുവല്‍, ബിജു വര്‍ക്കി, ദാസന്‍ രാഘവന്‍, പ്രഭാകരന്‍ എടപ്പാള്‍, അനസ് കണിയാപുരം, തോമസ് സക്കറിയ, നിസാര്‍ കരുനാഗപള്ളി, റഹീം ചവറ, മീനു അരുണ്‍, ബിനുകുഞ്ഞ്, കുഞ്ഞുമോന്‍ കുഞ്ഞച്ചന്‍, താഹിര്‍ ജലാല്‍, റെഞ്ചി കണ്ണാട്ട്, സുബി കിഴക്കുംഭാഗം, ലാലു ശക്തികുളങ്ങര തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

ഈ പുസ്തകം ആവശ്യമുള്ളവര്‍ കോബാര്‍ മേഖല ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് നവയുഗം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here