Connect with us

Sports

പരുക്കേറ്റ് മലിംഗ ലോകകപ്പില്‍ നിന്ന് പുറത്ത്‌

Published

|

Last Updated

ന്യൂഡല്‍ഹി: ഐ സി സി ട്വന്റി20 കിരീടം നിലനിര്‍ത്താനുള്ള ശ്രീലങ്കയുടെ പരിശ്രമങ്ങള്‍ക്ക് വലിയ തിരിച്ചടിയേറ്റു. അവരുടെ സൂപ്പര്‍ പേസര്‍ ലസിത് മലിംഗ പരുക്കേറ്റ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.
നവംബര്‍ മുതല്‍ പരുക്കിന്റെ പിടിയിലാണ് മുപ്പത്തിരണ്ടുകാരന്‍. മലിംഗ ശ്രീലങ്കയിലേക്ക് മടങ്ങിയെങ്കിലും പകരക്കാരനെ ഇനിയും സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചിട്ടില്ല. ടി20 സാധ്യതാ സ്‌ക്വാഡിലെ കളിക്കാരെ വെച്ച് പ്രേമദാസസ്റ്റേഡിയത്തില്‍ ഇന്ന് പരിശീലന മത്സരം നടത്തിയാകും മലിംഗയുടെ പകരക്കാരനെ പുതിയ ടീം സെലക്ടര്‍മാര്‍ കണ്ടെത്തുക. ഏഷ്യാ കപ്പില്‍ മലിംഗ ലങ്കയെ നയിച്ചെങ്കിലും ഒരു കളിയില്‍ മാത്രമായിരുന്നു കളിച്ചത്.
തുടര്‍ന്ന് ലോകകപ്പിനുള്ള ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മലിംഗയെ ഒഴിവാക്കുകയും ചെയ്തു. ഏഞ്ചലോ മാത്യൂസാണ് ലങ്കയുടെ പുതിയ ടി20 നായകന്‍.

---- facebook comment plugin here -----

Latest