ചിമ്പാന്‍സിയുമായി ഒരാള്‍ പിടിയില്‍

Posted on: March 17, 2016 7:35 pm | Last updated: March 17, 2016 at 7:35 pm
വില്‍ക്കാന്‍ ശ്രമിച്ച ചിമ്പാന്‍സി കുഞ്ഞ്‌
വില്‍ക്കാന്‍ ശ്രമിച്ച ചിമ്പാന്‍സി കുഞ്ഞ്‌

ദോഹ: ചിമ്പാന്‍സിയുടെ കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചയാളെ പരിസ്ഥിതി മന്ത്രാലയത്തിലെ പട്രോള്‍ സംഘം പിടികൂടി. ഇത്തരം വന്യമൃഗങ്ങളെ വില്‍ക്കുന്നതും പൊതുസ്ഥലങ്ങളില്‍ വിനോദത്തിന് പ്രദര്‍ശിപ്പിക്കുന്നതും കുറ്റകരമാണെന്നും വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെയും പക്ഷികളെയും വില്‍ക്കുന്ന നിരോധിച്ച നിയമം പാലിക്കണമെന്നും അധികൃതര്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.