Connect with us

Kerala

അദാനിയില്‍ നിന്ന് ലഭിച്ച കോടികള്‍ സര്‍ക്കാര്‍ തിരഞ്ഞെടുപ്പില്‍ ഇറക്കുന്നു: പി സി ജോര്‍ജ്

Published

|

Last Updated

കൊച്ചി: വിഴിഞ്ഞം തുറമുഖ കരാറിലൂടെ അദാനി ഗ്രൂപ്പില്‍ നിന്ന് ലഭിച്ച കോടിക്കണക്കിന് രൂപ കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറക്കാന്‍ പോകുകയാണെന്ന് പി സി ജോര്‍ജ് എം എല്‍ എ. തുറമുഖ കരാര്‍ സംസ്ഥാന താത്പര്യങ്ങള്‍ ബലികഴിച്ച് അദാനി ഗ്രൂപ്പിന് നല്‍കിയതിലൂടെ ഉമ്മന്‍ ചാണ്ടിക്ക് 300 കോടി ലഭിച്ചെന്നും ഇതില്‍ രണ്ട് കോടി രൂപ വീതം കോണ്‍ഗ്രസ് മത്സരിക്കുന്ന ഓരോ മണ്ഡലത്തിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുടക്കുമെന്നും ഉന്നതനായ ഒരു കോണ്‍ഗ്രസ് നേതാവ് തന്നോട് വെളിപ്പെടുത്തിയതായി ജോര്‍ജ് കൊച്ചിയില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ അവകാശപ്പെട്ടു. കേരളത്തില്‍ ഇതുവരെ നടന്നതില്‍ ഏറ്റവും പണക്കൊഴുപ്പുള്ള തിരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. കോണ്‍ഗ്രസ് മത്സരിക്കുന്ന 80 മണ്ഡലങ്ങളില്‍ ചെലവഴിക്കുന്ന 160 കോടി രൂപ കഴിച്ച് ബാക്കിയുള്ള 140 കോടി ചിലരുടെ പോക്കറ്റിലേക്കാണ് പോയതെന്നും ജോര്‍ജ് ആരോപിച്ചു.
അഞ്ച്് പൈസ മുടക്കില്ലാതെയാണ് അദാനി ഗ്രൂപ്പിന് വിഴിഞ്ഞം തുറമുഖം ലഭിച്ചിരിക്കുന്നത്. മൊത്തം പദ്ധതി ചെലവായ 7525 കോടി രൂപയില്‍ 5171 കോടി രൂപ കേന്ദ്ര സംസ്ഥാന വിഹിതമാണ്. 31 ശതമാനം തുകയായ 2454 കോടിയാണ് അദാനി മുടക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.