ഇന്ത്യാ സന്ദര്‍ശനത്തിന് പാക് ഉദ്യോഗസ്ഥര്‍ക്ക് അനുമതിയില്ല

Posted on: March 16, 2016 9:09 am | Last updated: March 16, 2016 at 9:09 am

ന്യൂഡല്‍ഹി: പാക് ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കുന്നതിനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. ട്വന്റി ട്വന്റി ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് കാണാന്‍ അപേക്ഷ നല്‍കിയ അഞ്ച് പാക് ഉദ്യോഗസ്ഥരുടെ അപേക്ഷയാണ് കേന്ദ്ര സര്‍ക്കാര്‍ തള്ളിയത്. പാക് ചാര സംഘടനയായ ഐ എസ് ഐയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരായതിനാലാണ് ഇവരുടെ അപേക്ഷ തള്ളിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം, പാക്കിസ്ഥാനിലെ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരായ രണ്ട് പേര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ക്രിക്കറ്റ് ടൂര്‍ണമെന്റ് കാണാന്‍ അനുമതി നല്‍കിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.