നിരോധനം: വിക്‌സ് ആക്ഷന്‍ 500 ന്റെ ഉത്പാദനവും, വില്‍പ്പനയും നിര്‍ത്തി

Posted on: March 15, 2016 2:12 pm | Last updated: March 15, 2016 at 2:22 pm

vicksമുംബൈ: വിക്‌സ് ആക്ഷന്‍ 500 ന്റെ ഉത്പാദനവും, വില്‍പ്പനയും ഇന്ത്യയില്‍ നിര്‍ത്തിയെന്ന് ഉത്പാദകരായ പി ആന്‍ഡ് ജി അറിയിച്ചു. മരുന്നിന്റെ ഉപഭോഗം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് കേന്ദ്ര
ആരോഗ്യ മന്ത്രാലയം  വിക്‌സ് ആക്ഷന്‍ 500 നിരോധിച്ചിരുന്നു.  സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് കമ്പനിയുടെ നടപടി. ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ഉല്‍പ്പന്നം താമസിയാതെ വിപണിയിലെത്തിക്കുമെന്ന് കമ്പനി അറിയിച്ചു.

ഉത്പ്പന്നം പിന്‍വലിക്കണമെന്ന് കാണിച്ച് കമ്പനിക്ക് സര്‍ക്കാര്‍ നോട്ടീസും നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയില്‍ ഉത്പ്പന്നം പിന്‍വലിക്കുന്നതായി ഉത്പാദകര്‍ വ്യക്തമാക്കിയത്. 344 ഡ്രഗ് കോമ്പിനേഷനുകളും നിരവധി ആന്റിബയോട്ടിക്കുകളുടെ സാന്നിധ്യവും വിക്‌സ് ആക്ഷന്‍ 500 യില്‍ അടങ്ങിയിരുന്നതായി സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധപരാനല്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഉത്പന്നത്തിന് നിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് .

അമേരിക്കന്‍ കമ്പനിയായ പ്രോക്ടര്‍ ആന്റ് ഗാംബിള്‍സ് ഇന്ത്യാ യൂണിറ്റാണ് ഇത് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്. പാരസെറ്റാമോള്‍ ,കഫീന്‍, ഫിനയില്‍ ഫ്രെയിന്‍ ഉള്‍പ്പെടെ 344 മരുന്നുകളുടെ ചേരുവുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള ഇതിന്റെ നിര്‍മ്മാണത്തിന് അനേകം വേദന സംഹാരികളും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഉല്‍പന്നത്തിന്റെ ഗുണവും സുരക്ഷയും ഉറപ്പു വരുത്താന്‍ വേണ്ടിയാണ് വില്‍പന നിര്‍ത്തി വെച്ചിരിക്കുന്നതെന്നാണ് കമ്പനിയുടെ വാദം.