ചാലുപറമ്പത്ത് വിനീഷ് ചികിത്സാ സഹായം തേടുന്നു

Posted on: March 15, 2016 12:50 pm | Last updated: March 15, 2016 at 12:52 pm
SHARE

vineeshവടകര: കെട്ടിട നിര്‍മാണ ജോലിക്കിടെ ഇരുനില വീടിനു മുകളില്‍ നിന്ന് വീണ്ഗുരുതരമായി പരിക്കേറ്റ വൈക്കിലശ്ശേരിയിലെ ചാലുപറമ്പത്ത് വിനീഷ്(36) ചികിത്സാ സഹായം തേടുന്നു. നട്ടെല്ലിന് ക്ഷതമേറ്റ് അരയ്ക്ക് കീഴെ തളര്‍ന്ന് കിടപ്പിലായ വിനീഷിന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഓപറേഷന് ശേഷവും കാര്യമായ മാറ്റമില്ലാത്തതിനാല്‍ കോയമ്പത്തൂര്‍ ഗംഗ ആശുപത്രിയില്‍ വിദഗ്ധ ചികില്‍സയിലാണിപ്പോള്‍. ലക്ഷങ്ങള്‍ ചെലവ് വരുന്ന ചികിത്സ നടത്താന്‍ വിനീഷിന്റെ നിര്‍ധന കുടുംബത്തിനു നിവൃത്തിയില്ല. ചോറോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ എം അസീസ്(ചെയര്‍), കെ കെ സദാശിവന്‍(കണ്‍), കെ കെ രഞ്ജിഷ്(ട്രഷ) ഭാരവാഹികളായി 101 അംഗ കുടുംബ സഹായ സമിതി രൂപവത്കരിച്ചു. ഓര്‍ക്കാട്ടേരി എസ് ബി ടി ശാഖയില്‍ 67354094705 നമ്പര്‍ അക്കൗണ്ട് ആരംഭിച്ചു. കഎടഇ:ടആഠഞ0000799. സഹായങ്ങള്‍ ഈ അക്കൗണ്ടില്‍ അയക്കണമെന്ന് ഭാരവാഹികള്‍ ഭ്യര്‍ഥച്ചു.ഫോണ്‍:9946342859.

LEAVE A REPLY

Please enter your comment!
Please enter your name here