അല്‍ റബീഹ് ഡെന്റല്‍ സെന്ററില്‍ സൗജന്യ ഡെന്റല്‍ ക്യാംപ് 18ന്

Posted on: March 14, 2016 9:32 pm | Last updated: March 14, 2016 at 9:32 pm
അല്‍ റബീഹ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് മാനേജ്‌മെന്റ് പ്രതിനിധികള്‍  വാര്‍ത്താ സമ്മേളനത്തില്‍
അല്‍ റബീഹ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് മാനേജ്‌മെന്റ് പ്രതിനിധികള്‍
വാര്‍ത്താ സമ്മേളനത്തില്‍

ദോഹ: അല്‍ റബീഹ് ഡെന്റല്‍ സെന്ററില്‍ ഈ മാസം 18 ന് സൗജന്യ ഡെന്റല്‍ ക്യാംപ് നടത്തുന്നു. ഒരു റിയാല്‍ രജിസ്‌ട്രേഷന്‍ ഫീസ് മാത്രം ഈടാക്കി നടത്തുന്ന ക്യാംപില്‍ സ്‌ക്രീനിംഗ്, എക്‌സ്‌റേ സൗകര്യങ്ങള്‍ക്കു പുറമേ മരുന്നുകളും നല്‍കുമെന്ന് നസീം അല്‍ റബീഹ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് മാനേജ്‌മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ക്യാംപില്‍ തുടര്‍ ചികിത്സക്ക് നിര്‍ദേശിക്കപ്പെടുന്നവര്‍ക്ക് സെന്ററില്‍ 15 ശതമാനം ഇളവ് ലഭിക്കും. നേരത്തേ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കായിരിക്കും പ്രവേശനം. 33300115, 66224081, 30240955 നമ്പറുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യാം. സഊദിയിലെ ശിഫ അല്‍ ജസീറ ഗ്രൂപ്പിന്റെ ഭാഗമായ നസീം അല്‍ റബീഹ് ഗ്രൂപ്പ് ഖത്വരില്‍ ഈ വര്‍ഷം തന്നെ പുതിയ ആശുപത്രി തുടങ്ങുന്നതിന് പദ്ധതിയുണ്ടെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു.
ഡയറക്ടര്‍മാരായ ഡോ. ഷബീര്‍ അബ്ദുല്ല, ഡോ. ബിജു ജോസഫ്, സി ഇ ഒ ബാബു ഷാനവാസ്, ജന. മാനേജര്‍ ഡോ. മുനീര്‍ അലി, അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ അശ്‌റഫ് നീറ്റിക്കല്‍, അസി. അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ റിഷാദ്, മാര്‍ക്കറ്റിംഗ് മാനേജര്‍ ആരിഫ്, കോര്‍പറേറ്റ് ആന്‍ഡ് പബ്ലിക് റിലേഷന്‍ ഓഫീസര്‍ സന്ദീപ്, ഇക്ബാല്‍, അബ്ദുര്‍റഹ്മാന്‍ പങ്കെടുത്തു.