ഓറിയന്റല്‍ ഓട്ടോ പാര്‍ട്‌സ് ഉദ്ഘാടനം ചെയ്തു

Posted on: March 14, 2016 9:25 pm | Last updated: March 14, 2016 at 9:25 pm
ഓറിയന്റല്‍ ഓട്ടോ പാര്‍ട്‌സ് പുതിയ ഷോറും അബ്ദുല്ല അബ്ദുല്‍ അസീസ് അല്‍ ഗാനം  ഉദ്ഘാടനം ചെയ്യുന്നു. എം ഡി ഉസ്മാന്‍ കല്ലന്‍ സമീപം
ഓറിയന്റല്‍ ഓട്ടോ പാര്‍ട്‌സ് പുതിയ ഷോറും അബ്ദുല്ല അബ്ദുല്‍ അസീസ് അല്‍ ഗാനം
ഉദ്ഘാടനം ചെയ്യുന്നു. എം ഡി ഉസ്മാന്‍ കല്ലന്‍ സമീപം

ദോഹ: ഖത്വറിലെ പ്രിന്റിംഗ് മേഖലയില്‍ ശ്രദ്ധേയ സാന്നിധ്യമായ സ്പീഡ് ലൈന്‍ പ്രിന്റിംഗ് പ്രസ്സിന്റെ പുതിയ സംരംഭമായ ഓറിയന്റല്‍ ഓട്ടോ പാര്‍ട്‌സ് ഷോറൂം ഉദ്ഘാടനം ഗൂപ്പ് ചെയര്‍മാന്‍ അബ്ദുല്ല അബ്ദുല്‍ അസീസ് അല്‍ ഗാനം നിര്‍വഹിച്ചു.
ക്വാളിറ്റി ഗ്രൂപ്പ് മേധാവി ശംസുദ്ദീന്‍ ഒളകര, സഫാരി ഗ്രൂപ്പ് എം ഡി അബൂബക്കര്‍ മാടപ്പാട്ട്, സൗദിയ ഗ്രൂപ്പ് എം ഡി എന്‍ കെ എം മുസ്തഫ, ഇന്‍കാസ് പ്രസിഡണ്ട് കെ കെ ഉസ്മാന്‍, സംസ്‌കൃതി ജന. സെക്രട്ടറി കെ കെ ശങ്കരന്‍ സംബന്ധിച്ചു. ആദ്യവില്‍പ്പന ശംസുദ്ദീന്‍ ഒളകരയും ഷോറും മാനേജര്‍ മുഹമ്മദ് ശരീഫും ചേര്‍ന്ന് നിര്‍വഹിച്ചു.
ഗ്രൂപ്പ് എം ഡി ഉസ്മാന്‍ കല്ലന്‍, വൈസ് ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അബ്ദുല്ല അല്‍ ഗാനം, ജനറല്‍ മാനേജര്‍ ശമീം ഉസ്മാന്‍, ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ ശഹീന്‍ ഉസ്മാന്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സുജിത് മാത്യൂ നേതൃത്വം നല്‍കി. ജപ്പാന്‍, കൊറിയന്‍ നിര്‍മിത വാഹനങ്ങളുടെ പാര്‍ട്‌സുകളും മിതമായ നിരക്കില്‍ ലഭ്യമാകുന്ന ഓറിയന്റല്‍ ഓട്ടോ പാര്‍ട്‌സ് ഉപഭോക്താക്കള്‍ക്ക് മികച്ച സേവനങ്ങളാണ് നല്‍കുകയെന്ന് ഉസ്മാന്‍ കല്ലന്‍ പറഞ്ഞു. വക്കാലത്ത് സ്ട്രീറ്റിലാണ് ഷോറൂം പ്രവര്‍ത്തനമാരംഭിച്ചത്. ആഴ്ചയില്‍ ഏഴു ദിവസവും രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ പ്രവര്‍ത്തിക്കും.