കഴുത്തില്‍ കത്തിവെച്ചാലും ഭാരത് മാതാ കീ ജയ് വിളിക്കില്ലെന്ന് ഉവൈസി

Posted on: March 14, 2016 8:11 pm | Last updated: March 14, 2016 at 8:11 pm

owaisyമുംബൈ: താന്‍ ഒരിക്കലും ‘ഭാരത് മാത് കീ ജയ്’ എന്ന് വിളിക്കില്ലെന്ന് മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി. മാതൃ ഇന്ത്യയെ കുറിച്ചുള്ള മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ പുതിയ തലമുറയെ പഠിപ്പിക്കേണ്ടതുണ്ടെന്ന ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ പ്രസ്താവനക്ക് മറുപടിയായാണ് റാലിയില്‍ ഉവൈസിയുടെ പ്രഖ്യാപനം.

താന്‍ ആ മുദ്രാവാക്യം വിളിക്കില്ല, നിങ്ങളെന്ത് ചെയ്യും ഭാഗവത് സാഹിബ് എന്ന് ഉവൈസി ചോദിച്ചു. തന്റെ കഴുത്തില്‍ കത്തിവെച്ചാലും ഒരിക്കലും അങ്ങിനെ മുദ്രാവാക്യം വിളിക്കില്ല. ഭരണഘടനയില്‍ ഒരിടത്തും ഭാരത് മാതാ കി ജയ് എന്ന് വിളിക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ജെഎന്‍യു സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് പുതിയ തലമുറയെ ‘ഭാരത് മാതാ കി ജയ്’ വിളിക്കാന്‍ പഠിപ്പിക്കണമെന്ന് പറഞ്ഞത്.