നികേഷ് കുമാര്‍ എകെജി സെന്ററിലെത്തി കോടിയേരിയുമായി ചര്‍ച്ച നടത്തി

Posted on: March 12, 2016 8:07 pm | Last updated: March 12, 2016 at 8:07 pm
SHARE

Nikesh kumarതിരുവനന്തപുരം: അഴീക്കോട് സിപിഎം സ്ഥാനാര്‍ഥിയാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എംവി നികേഷ് കുമാര്‍ എകെജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തി. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്നാണ് വിവരം. പൊതുസ്വതന്ത്രനായാണ് നികേഷിനെ സിപിഎം മല്‍സരിപ്പിക്കാന്‍ ശ്രമിക്കുന്നത്.

പരമ്പരാഗത ഇടത് മണ്ഡലമായ അഴീക്കോട് കഴിഞ്ഞ തവണ യൂത്ത്‌ലീഗ് നേതാവായ കെഎം ഷാജിയിലൂടെയാണ് യുഡിഎഫ് പിടിച്ചെടുത്തത്. ഇത്തവണയും കെഎം ഷാജി തന്നെയാണ് യുഡിഎഫ് സ്ഥാനാര്‍ഥി.