ഉമ്മുല്‍ ഖുവൈന്‍-റാസല്‍ ഖൈമ റിംഗ് റോഡ് ഗതാഗത സജ്ജമാവുന്നു

Posted on: March 12, 2016 2:04 pm | Last updated: March 12, 2016 at 2:04 pm

12825365_10206373836650357_1138107036_nറാസല്‍ ഖൈമ: എമിറേറ്റ്‌സ് റോഡില്‍ നിന്നുള്ള ഉമ്മുല്‍ ഖുവൈന്‍-റാസല്‍ ഖൈമ റിംഗ് റോഡ് ഗതാഗത സജ്ജമാവുന്നു. അടുത്ത മാസം റോഡ് ഗതാഗതത്തിനായി തുറക്കുമെന്ന് ഉമ്മുല്‍ഖുവൈന്‍ റോഡ്‌സ് വിഭാഗം മേധാവി അബ്ദുര്‍റഹ്മാന്‍ അലി മഹ്മൂദ് അറിയിച്ചു. റോഡ് തുറക്കുന്നതോടെ ഉമ്മുല്‍ ഖുവൈനില്‍ നിന്ന് കറാന്‍ വഴി എളുപ്പത്തില്‍ റാസല്‍ ഖൈമയില്‍ എത്താന്‍ സാധിക്കും. തെക്കു വടക്കന്‍ എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന സുഗമമായ പാതയായിരിക്കുമിത്. രണ്ടു വശത്തു നിന്നും ഇരുവരി പാതകളാണ് ഇപ്പോള്‍ പൂര്‍ത്തിയായിട്ടുള്ളത്. സമീപകാലത്തു തന്നെ അത് മൂന്നു വരി വീതമുള്ള പാതയാക്കി വികസിപ്പിക്കാനും പദ്ധതിയുണ്ട്.
ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പുതിയ റോഡു വരുന്നതോടെ ഗണ്യമായി കുറയുമെന്നും അബ്ദുര്‍റഹ്മാന്‍ അലി മഹ്മൂദ് പറഞ്ഞു. ട്രക്കുകള്‍ക്കും ഭാവിയില്‍ ഈ റോഡു മാര്‍ഗം പ്രവേശനം അനുവദിക്കും.