സാംസംഗ് ഗ്യാലക്‌സി എസ് 7നും എഡ്ജും ഖത്വറില്‍

Posted on: March 11, 2016 7:53 pm | Last updated: March 11, 2016 at 7:53 pm

samsungദോഹ: സാംസംഗിന്റെ പുതിയ സ്മാര്‍ട്ട് ഫോണ്‍ എഡിഷനുകളായ ഗ്യാലക്‌സി എസ് 7, എസ് 7 എഡ്ജ് എന്നിവ ഖത്വറില്‍ ഈ മാസം 14 മുതല്‍ വില്‍പ്പനയാരംഭിക്കും. വെള്ളത്തില്‍നിന്നും പൊടിയില്‍ നിന്നും സുരക്ഷിതത്വം ഉറപ്പു നല്‍കുന്ന മോഡലുകളാണ് രണ്ടും. ഫോണുകളുടെ ലോഞ്ചിംഗ് നടന്നു.
5.1 ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനാണ് എസ് 7, വില 2,499 റിയാല്‍. എഡ്ജ് സ്‌ക്രീന്‍ 5.5 ഇഞ്ച് വലുപ്പമുണ്ട്, വില 2,799. രണ്ടു ഫോണുകള്‍ക്കും 12 മെഗാ എം പി ശേഷിയുള്ള ഡുഅല്‍ പിക്‌സല്‍ കാമറകളാണ്. മങ്ങിയ വെളിച്ചത്തിലും മികവുള്ള ചിത്രങ്ങള്‍ എടുക്കാമെന്നതാണ് സവിശേഷത. എസ് 7 കട്ടിംഗ് എഡ്ജ് സാങ്കേതികവിദ്യയിലുള്ളതാണ്. യു എസ് ബി പോര്‍ട്ട്, സിം ട്രേ, ഹെഡ്‌സെറ്റ് ജാക്ക് എന്നവിക്ക് റബര്‍ സീലുകളുള്‍പ്പെടെ പൊടിയില്‍നിന്നുള്ള സംരക്ഷണം ഉറപ്പു വരുത്തുന്നു. ഒന്നര മീറ്റര്‍ വെള്ളത്തില്‍ 30 മിനിറ്റ് കിടന്നാലും ഒന്നും സംഭവിക്കാത്തവിധം ഫോണിനെ സംരക്ഷിക്കാനും ഇതുവഴി സാധിക്കുന്നു.
ബാറ്ററിയുടെ ആയുസ്സ് 41 ശമതാനം വര്‍ധിപ്പിച്ചിട്ടുണ്ട്. രണ്ടു ഫോണുകളിലും വയര്‍ലസ് ചാര്‍ജിംഗ് സൗകര്യവുമുണ്ട്. അര മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 60 ശതമാനത്തിനു മകളില്‍ ബാറ്ററി ചാര്‍ജ് ചെയ്യപ്പെടും. എസ് 7നില്‍ ലിക്വിഡ് കൂളിംഗ് ടെക്‌നോളജി ഉപയോഗിക്കുന്നതിനാല്‍ ഗെയിം കളിക്കുമ്പോഴും കൂടുല്‍ സമയം ഫോണ്‍ ഉപയോഗിക്കുമ്പോഴും ബാറ്ററി ചൂടാകില്ല. 200 ജി ബി ശേഷിയുള്ള മെമ്മറി കാര്‍ഡ് ഉപയോഗിക്കാം.