Connect with us

Kerala

കെ സി ജോസഫിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിച്ചു

Published

|

Last Updated

കൊച്ചി: സാംസ്‌കാരികമന്ത്രി കെ.സി. ജോസഫിനെതിരായ കോടതിയലക്ഷ്യ കേസിലെ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു. മന്ത്രി രണ്ടു തവണ നല്‍കിയ സത്യവാങ്മൂലത്തിലും നേരിട്ടും നല്‍കിയ ക്ഷാമപണം സ്വീകരിച്ചാണ് ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ നടപടികള്‍ അവസാനിപ്പിച്ചത്.

ഫേസ്ബുക്കില്‍ മന്ത്രി കുറിച്ച പോസ്റ്റാണ് കോടതിയലക്ഷ്യ കേസിനാധാരം. ഇന്ന് മന്ത്രി ഹൈക്കോടതിയിലെത്തി ക്ഷമാപണം ആവര്‍ത്തിച്ചു. തുടര്‍ന്നാണ് കേസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. മന്ത്രിയുടെ ക്ഷമാപണം മതിയായതാണെന്ന് കോടതി വിലയിരുത്തി. ഫേസ്ബുക്കിലൂടെയും മന്ത്രി ഖേദം അറിയിച്ചിരുന്നു. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റ് ചെയ്തതാണ് കേസിനാധാരം. കോടതിയില്‍ ക്ഷമാപണം നടത്തിയെങ്കിലും പൊതുജനങ്ങള്‍ അറിയുന്ന രീതിയില്‍ വേണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്നാണ് ഫേസ്ബുക്കിലും ക്ഷമാപണം നടത്തിയത്.