Connect with us

National

ശ്രീ ശ്രീ രവിശങ്കറിന് പിഴ അടക്കാന്‍ നാലാഴ്ചത്തെ സമയം അനുവദിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി:  ശ്രീ ശ്രീ രവിശങ്കറിന് പിഴ അടക്കാന്‍ ഉപാധികളോടെ നാലാഴ്ചത്തെ സമയം ഹരിത ട്രൈബ്യുണല്‍ അനുവദിച്ചു. എന്നാല്‍ 25 ലക്ഷം രൂപ ഇന്ന് തന്നെ അടയ്ക്കണമെന്ന് ട്രൈബ്യൂണല്‍ ഉത്തരവിട്ടു ഇന്നു തന്നെ നല്‍കിയിലെങ്കില്‍ സര്‍ക്കാര്‍ സഹായം പിടിച്ചു വെക്കുമെന്ന് ഹരിത ട്രൈബ്യുണല്‍ മുന്നറിയിപ്പ് നല്‍കി. 25 ലക്ഷം ഇന്നു തന്നെ നല്‍കാമെന്ന് ശ്രീ ശ്രീ രവിശങ്കര്‍ അറിയിച്ചു
പിഴ ഒടുക്കാന്‍ നാലാഴ്ചത്തെ സമയം ആവശ്യപ്പെട്ട് ആര്‍ട്ട് ഓഫ് ലിവിംഗ് അധികൃതര്‍ ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. അഞ്ചു കോടി രൂപ തിടുക്കത്തില്‍ ഉണ്ടാക്കാന്‍ ബുദ്ധിമുട്ടാണെന്നും തങ്ങളുടേത് ഒരു ചാരിറ്റബിള്‍ സംഘടനയാണെന്നും ശ്രീ ശ്രീ കോടതിയെ അറിയിച്ചു. യമുനാ നദീ തീരത്ത് ലോക സാംസ്‌കാരികോത്സവം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പരിസ്ഥിതി മലിനീകരണം ഉണ്ടായതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ ആര്‍ട്ട് ഓഫ് ലിവിംഗിന് അഞ്ചു കോടി രൂപ പിഴ വിധിച്ചത്. ജയിലില്‍ പോയാലും പിഴ ഒടുക്കില്ലെന്നായിരുന്നു ശ്രീ ശ്രീയുടെ കഴിഞ്ഞ ദിവസത്തെ നിലപാട്

അതേസമയം, പാര്‍ലമെന്റിലും ലോക സാംസ്‌കാരികോത്സവം സംബന്ധിച്ച് പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഹരിത ട്രൈബ്യൂണല്‍ വിധിച്ച പിഴ അടയ്ക്കാതെ എങ്ങനെയാണ് പരിപാടി സംഘടിപ്പിക്കാന്‍ അനുമതി നല്‍കുന്നതെന്ന് ചോദിച്ച് പ്രതിപക്ഷം ലോക്‌സഭ പ്രഷുബ്ദമാക്കി. രിപാടിക്ക് ദേശീയ ഹരിത െ്രെടബ്യൂണല്‍ അഞ്ചുകോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. അത് അടയ്ക്കില്ലെന്നാണ് ശ്രീ ശ്രീ രവിശങ്കര്‍ പറയുന്നത്. ഇങ്ങനെ പറയുന്ന അദ്ദേഹത്തെ ജയിലിലയയ്ക്കണം. ശ്രീ ശ്രീ രവിശങ്കര്‍ നിയമത്തിന് അതീതനാണോയെന്നും ജെഡിയു നേതാവ് ശരദ് യാദവ് രാജ്യസഭയില്‍ ചോദിച്ചു. കേന്ദ്ര സര്‍ക്കാരിന് ഇതില്‍ പങ്കുണ്ടോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേ സമയം ലോക സാംസ്‌കാരികോത്സവം തടയണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ഹര്‍ജി നല്‍കി. ദേശീയ ഹരിത ട്രൈബ്യൂണലിലാണ് കര്‍ഷക സംഘടനകള്‍ ഹര്‍ജി നല്‍കിയത്. പരിസ്ഥിതി മലിനീകരണത്തെ തുടര്‍ന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിച്ച അഞ്ചു കോടി രൂപ പിഴ ഒടുക്കാന്‍ തയാറല്ലെന്ന് ശ്രീ ശ്രീ രവിശങ്കര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കര്‍ഷക സംഘടനകള്‍ ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് വരെ പിഴ ഒടുക്കാന്‍ ആര്‍ട്ട് ഓഫ് ലിവിംഗിന് സമയം അനുവദിച്ചിട്ടുണ്ട്. പിഴ ഒടുക്കിയില്ലെങ്കില്‍ നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങുമെന്ന് ട്രൈബ്യൂണല്‍ ശ്രീ ശ്രീക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍ പരിപാടി നടത്തുന്നതിന് തങ്ങള്‍ക്ക് അഗ്‌നിശമന സേനയുടെ അനുമതി ലഭിച്ചിട്ടുണ്ടെന്ന് ആര്‍ട്ട് ഓഫ് ലിവിങ് സംഘാടകര്‍ എന്‍ജിടിയെ അറിയിച്ചു. എന്നാല്‍ വിശ്വ സാംസ്‌കാരിക മേളയുടെ വേദി സുരക്ഷിതമല്ലെന്നാണ് ദേശീയ പൊതുമരാമത്ത്, വകുപ്പ് ഡല്‍ഹി പൊലീസിന് നല്‍കിയ റിപ്പോര്‍ട്ട്. തീരം വേണ്ടരീതിയില്‍ നിരപ്പാക്കാതെയാണ് വേദി കെട്ടിയത്. യമുനാ മണല്‍പ്പരപ്പിന് വേദിയെ താങ്ങാനാകില്ല. വിശിഷ്ടാതിഥികള്‍ക്കായി പ്രത്യേക വേദി നിര്‍മിക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു.