സുരേഷ് ഗോപി മത്സരിക്കില്ല

Posted on: March 11, 2016 9:24 am | Last updated: March 11, 2016 at 9:24 am

suresh-gopi-തിരുവനന്തപുരം: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്‍ സുരേഷ് ഗോപിയെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ക്ക് അവസാനമായി. ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് അദ്ദേഹം ബി ജെ പി നേതൃത്വത്തെ ഔദ്യോഗികമായി അറിയിച്ചു.
മത്സരിക്കാനില്ലെങ്കിലും പ്രചാരണത്തിന് താന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവിലോ നേമത്തോ സുരേഷ് ഗോപി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ കുറച്ചു നാളായി നിലനില്‍ക്കുന്നുണ്ടായിരുന്നു.