ഉദ്യോഗ്-മെഗാ തൊഴില്‍ മേള: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Posted on: March 10, 2016 8:07 pm | Last updated: March 10, 2016 at 8:07 pm

UDHYOGകൊച്ചി: സീമാര്‍ക്കും മാതാ കോളജ് ഓഫ് ടെക്‌നോളജിയും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ തൊഴില്‍ മേള ‘ഉദ്യോഗ് 2016’ ഈ മാസം 18,19 തിയ്യതികളില്‍ എറണാകുളം നോര്‍ത്ത് പറവൂര്‍ മാതാ കോളജ് ഓഫ് ടെക്‌നോളജിയില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് ഈ മാസം 15 വരെ രജിസ്റ്റര്‍ ചെയ്യാം. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള 18 വയസ്സ് പൂര്‍ത്തിയായ യുവതീ യുവാക്കള്‍ക്ക് വേണ്ടി ഐ ടി, എഞ്ചിനീയറിംഗ്, ബാങ്കിംഗ് തുടങ്ങിയ ഏഴായിരത്തോളം ഒഴിവുകളിലേക്കാണ് പ്രമുഖ കമ്പനികള്‍ ജീവനക്കാരെ തേടുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്:
http://www.udyogkerala.com/
8111986421, 8111986241.