പുതിയ പ്രീപെയ്ഡ് കണക്ഷന്‍ എടുക്കുന്നവര്‍ക്ക് ബിഎസ്എന്‍എല്‍ ഡാറ്റാ ഓഫര്‍

Posted on: March 10, 2016 6:37 pm | Last updated: March 10, 2016 at 6:37 pm

bsnl 3gന്യൂഡല്‍ഹി: പുതിയ പ്രീപെയ്ഡ് ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ഡാറ്റാ ഓഫറുമായി ബിഎസ്എന്‍എല്‍. മാര്‍ച്ച് 31നകം പുതുതായി ബിഎസ്എന്‍എല്‍ മൊബൈല്‍ കണക്ഷന്‍ എടുക്കുന്നവര്‍ക്ക് 250 എംബി 3ജി ഡാറ്റ സൗജന്യമായി അനുവദിക്കും. ഒരു മാസമാണ് ഡാറ്റാ ഉപയോഗത്തിന്റെ കാലാവധി.

ന്യൂ മിത്രം പ്ലാനുകള്‍ എടുക്കുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. മറ്റ് മൊബൈല്‍ സേവനദാതാക്കളില്‍ നിന്നും നമ്പര്‍ പോര്‍ട്ടബിലിറ്റിയിലൂടെ എത്തുന്നവര്‍ക്കും ഈ സൗജന്യം ലഭിക്കും.