ഇന്ത്യയുടെ ആറാമത്തെ ഗതിനിര്‍ണയ ഉപഗ്രഹം ഐആര്‍എന്‍എസ് എസ്-1എഫ് വിക്ഷേപിച്ചു

Posted on: March 10, 2016 4:37 pm | Last updated: March 11, 2016 at 10:55 am

IRNSS-1Fചെന്നൈ: ഇന്ത്യയുടെ ആറാമത്തെ ഗതിനിര്‍ണ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ്-1എഫ് വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വൈകീട്ട് നാല് പിഎസ്എല്‍വി-സി32 ആണ് ഉപഗ്രഹത്തെ ഭ്രമണ പഥത്തിലെത്തിച്ചത്. ഐആര്‍എന്‍എസ്എസ് ഇതിനകം അഞ്ച് ഗതിനിര്‍ണയ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിട്ടുണ്ട്. ഏഴാമതൊരു ഉപഗ്രഹവും കൂടി ഈ മാസാവസാനത്തോടെ വിക്ഷേപിക്കുന്നുണ്ട്.