Connect with us

Gulf

ഒമാനില്‍ കനത്ത മഴ: മരണം നാലായി

Published

|

Last Updated

മസ്‌കത്ത്: നാല് ദിവസമായി രാജ്യത്ത് തുടരുന്ന മഴയില്‍ മരണം നാലായി. ചൊവ്വാഴ്ച വൈകുന്നേരം നിസ്‌വയിലെ വാദിയില്‍ കാണാതായയാളുടെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. ഇതോടെ വാദിയില്‍ പെട്ട് മരിച്ചവരുടെ എണ്ണം നാലായി ഉയര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ വാദിയില്‍ പെട്ട മൂന്ന് പേരുടെ മൃതദേഹങ്ങള്‍ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെയാണ് ഇന്നലെ പരിശോധന നടത്തിയത്.

Latest