തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പി.ജി ഡോക്ടര്‍മാര്‍ സമരത്തില്‍

Posted on: March 10, 2016 10:43 am | Last updated: March 10, 2016 at 10:43 am

trivandrum medical collegeതിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ പി.ജി ഡോക്റ്റര്‍മാര്‍ ജോലിയില്‍ പ്രവേശിക്കാതെ സമരം ചെയ്യുന്നു. ആശുപത്രിയിലെ ജീവനക്കാരന്‍ ഡോക്റ്ററെ കൈയേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചാണ് പിജി ഡോക്റ്റര്‍മാര്‍ ഇന്നു രാവിലെ മുതല്‍ സമരത്തിലേക്ക് നീങ്ങിയത്. പതിനൊന്നു മണി വരെ പ്രതിഷേധിക്കുമെന്നും, അതുവരെ ജോലി ബഹിഷ്‌കരിക്കും എന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്. പതിനൊന്നിനുശേഷം ജോലിയില്‍ പ്രവേശിക്കും. ഡോക്റ്ററെ മര്‍ദിച്ച ജീവനക്കാരനെതിരെ ഉടന്‍ നടപടി എടുക്കണമെന്നും ഇവര്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.