Connect with us

Gulf

റാസ്ഗ്യാസിന്റെ കയറ്റുമതി എല്‍ എന്‍ ജി കാര്‍ഗോ 500 ആയി

Published

|

Last Updated

ദോഹ: റാസ്ഗ്യാസിന്റെ കയറ്റുമതി ചെയ്യുന്ന പ്രകൃതി വാതക കാര്‍ഗോകള്‍ അഞ്ഞൂറായി. റാസ്ഗ്യാസിന്റെ ദീര്‍ഘകാല ഉപഭോക്താവായ തായ്‌വാനിലെ സി പി സി കോര്‍പറേഷനാണ് അഞ്ഞൂറാമത്തെ കാര്‍ഗോ ലഭിച്ചത്.
ശനിയാഴ്ച റാസ് ലഫാന്‍ തുറമുഖത്ത് വെച്ച് സി പി സിയുടെ തൈതാര്‍ (തായ്‌വാന്‍- ഖത്വര്‍) നാലാം നമ്പര്‍ കപ്പലില്‍ കാര്‍ഗോ കയറ്റി. ഇത് റാസ്ഗ്യാസിനെ സംബന്ധിച്ച് നാഴികക്കല്ലാണെന്ന് റാസ്ഗ്യാസ് ചീഫ് മാര്‍ക്കറ്റിംഗ് ആന്‍ഡ് ഷിപ്പിംഗ് ഓഫീസര്‍ ഖാലിദ് സുല്‍ത്താന്‍ അല്‍ കുവാരി പറഞ്ഞു. സി പി സിയുമായി 2005 മുതല്‍ ഖത്വറിന് ദീര്‍ഘകാല വില്‍പ്പന കരാറുണ്ട്. കഴിഞ്ഞ വര്‍ഷം കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സബിലിറ്റി (സി എസ് ആര്‍) തലത്തിലേക്ക് സി പി സിയുമായുള്ള പങ്കാളിത്തം വിപുലപ്പെടുത്തിയിരുന്നു.
2011ല്‍ സി പി സിയുമായി രണ്ടാം ദീര്‍ഘകാല പ്രകൃതി വാതക വില്‍പ്പന കരാറില്‍ റാസ്ഗ്യാസ് ഒപ്പുവെച്ചിരുന്നു. പ്രതിവര്‍ഷം അഞ്ച് മില്യന്‍ ടണ്ണിലേക്ക് വില്‍പ്പന ഉയര്‍ത്തിയിട്ടുള്ളതായിരുന്നു അത്. 2007 മുതല്‍ ഇതുവരെ 4.4 മില്യന്‍ ടണ്‍ വരുന്ന 72 പ്രകൃതി വാതക കാര്‍ഗോകള്‍ തായ്‌വാന് ഖത്വര്‍ നല്‍കിയിട്ടുണ്ട്. ഖത്വര്‍ പെട്രോളിയത്തിന്റെയും എക്‌സോണ്‍ മൊബീലിന്റെയും സംയുക്ത കമ്പനിയാണ് റാസ്ഗ്യാസ്.

 

Latest