കമാല്‍ പാഷയുടെ പരാമര്‍ശം യുക്തിക്ക് നിരക്കാത്തത്: കേരള മുസ്‌ലിം ജമാഅത്ത്

Posted on: March 9, 2016 12:50 am | Last updated: March 8, 2016 at 11:52 pm

മലപ്പുറം: സ്ത്രീകള്‍ക്ക് ബഹുഭര്‍തൃത്വം ആകാമെന്ന ജസ്റ്റിസ് കമാല്‍ പാഷയുടെ പരാമര്‍ശം യുക്തിക്ക് നിരക്കാത്തതാണെന്നും സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുകയെന്നും കേരള മുസ്‌ലിംജമാഅത്ത് മലപ്പുറം ജില്ലാ എക്‌സിക്യുട്ടീവ് ക്യാമ്പ് അഭിപ്രായപ്പെട്ടു.
നീതിപീഠത്തിന്റെ ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവര്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്ന് പിന്മാറണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാവൈസ് പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പ്രൊഫ. കെ എം എ റഹീം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സാരഥികള്‍ക്ക് ഈ മാസം 26ന് മഞ്ചേരിയില്‍ പൗര സ്വീകരണം സംഘടിപ്പിക്കാനും തീരുമാനിച്ചു. ഈമാസം 20ന് മുമ്പായി ജില്ലയിലെ 20 സോണുകളിലും എക്‌സിക്യുട്ടീവ് ക്യാമ്പുകള്‍ നടത്താനും യൂനിറ്റുകളില്‍ തര്‍ബിയ സംഗമങ്ങള്‍ സംഘടിപ്പിക്കാനും പദ്ധതികള്‍ ആവിഷ്‌കരിച്ചു.
മുസ്‌ലിം ജമാഅത്ത് കര്‍മ വീഥിയില്‍ എന്ന വിഷയം സംസ്ഥാന വൈസ് പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരും പദ്ധതി ചര്‍ച്ച സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസിയും അവതരിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീലുല്‍ ബുഖാരി ഉദ്‌ബോധനം നടത്തി. സയ്യിദ് വി പി ഹബീബ് കോയ തങ്ങള്‍, മൊയ്തീന്‍കുട്ടി ബാഖവി പൊന്‍മള, അബൂഹനീഫല്‍ ഫൈസി തെന്നല, മനരിക്കല്‍ അബ്ദുര്‍റഹ്മാന്‍ ഹാജി, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, ബാവ ഹാജി തലക്കടത്തൂര്‍, പി കെ എം ബശീര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പി എം മുസ്തഫ കോഡൂര്‍ സ്വാഗതവും ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി സന്ദിയും പറഞ്ഞു.