ഒഡീഷയില്‍ ബോട്ടപകടത്തില്‍ നാലു പേര്‍ മരിച്ചു

Posted on: March 8, 2016 11:24 pm | Last updated: March 8, 2016 at 11:24 pm

Boat_Capsize-650x430ഒഡീഷ: ഒഡീഷയില്‍ ബോട്ടപകടത്തില്‍ നാലു പേര്‍ മരിച്ചു. രണ്ടുപേരെ കാണാതായി. ദെങ്കാനല്‍ ജില്ലയിലെ ബ്രഹ്മനി നദിയിലായിരുന്നു അപകടം. വഹിക്കാവുന്നതില്‍ കൂടുതല്‍ ആളുമായി പോകുന്നതിനിടെ ബോട്ട് കീഴ്‌മേല്‍ മറിയുകയായിരുന്നു. മരിച്ചവരില്‍ രണ്ടുപേര്‍ വിദ്യാര്‍ത്ഥികളാണ്. മരിച്ചവരില്‍ മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഒരാള്‍ ആശുപത്രിയില്‍വച്ച് മരണത്തിനു കീഴടങ്ങി.

ശിവരാത്രി ആഘോഷങ്ങള്‍ക്കായി നദി കടന്ന് ക്ഷേത്രത്തിലേക്ക് പോയവരാണ് അപകടത്തിനിരയായത്. 36 പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ 30 പേരെയും രക്ഷപ്പെടുത്തി. അപകടമുണ്ടാക്കിയ ബോട്ടിന് യാത്ര നടത്തുന്നതിന് ലൈസന്‍സില്ലായിരുന്നെന്ന് പോലീസ് അറിയിച്ചു.