ഇണക്കവും പിണക്കവും; മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ പിന്‍വലിച്ചു മണ്ഡലത്തില്‍ ആശങ്ക തീര്‍ന്നില്ല

Posted on: March 8, 2016 12:48 pm | Last updated: March 8, 2016 at 12:48 pm

pk kunhalikuttyവേങ്ങര: തിരഞ്ഞെടുപ്പ് തീയതിയും മുസ്‌ലിംലീഗ് സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചിട്ടും വേങ്ങര മണ്ഡലത്തില്‍ യു ഡി എഫിലെ പിണക്കം തീര്‍ന്നില്ല. പ്രാദേശികമായി ലീഗും കേണ്‍ഗ്രസും തമ്മില്‍ വര്‍ഷങ്ങളായി നിലനിന്ന പോര് കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പോടെ രൂക്ഷമായിരുന്നു.

സീറ്റ് വീതം വെപ്പിന്റെ പേരിലാണ് മണ്ഡലത്തിലെ വേങ്ങര, പറപ്പൂര്‍, കണ്ണമംഗലം, ഗ്രാമപഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് ലീഗിനെ നേരിടാന്‍ ഇടതു പാര്‍ട്ടികളോട് ചേര്‍ന്ന് മുന്നണി രൂപവത്കരിച്ചത്. പറപ്പൂരില്‍ ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ഭരണം ലീഗിന് നഷ്ടമാവാനും കോണ്‍ഗ്രസ് അംഗത്തിന് പ്രസിഡന്റ് സ്ഥാനത്തിരിക്കാനും സഖ്യം ഇടയാക്കി. കണ്ണമംഗലത്ത് 12 ല്‍ എട്ട് സീറ്റ് ലീഗിന് നഷ്ട്ടമാവുകയും ചെയ്തു. മണ്ഡലത്തിലെ മിക്ക പഞ്ചായത്തുകളിലും ലീഗ്- കോണ്‍ഗ്രസ് വൈര്യം മൂര്‍ച്ഛിച്ച് തന്നെയാണ്.
ജനുവരിയില്‍ വി എം സുധീരന്‍ നടത്തിയ ജനപക്ഷ യാത്രയുടെ മണ്ഡലത്തിലെ സ്വീകരണത്തില്‍ ഈ സഖ്യത്തെ രൂക്ഷമായി വിമര്‍ശിക്കുകയും കെ പി സി സി അംഗം പി എ ചെറീതിനെ പേരെടുത്ത് താക്കീതു ചെയ്യുകയും ചെയ്തിരുന്നു. മുസ്‌ലീം ലീഗിനെ സുഖിപ്പിക്കാനാണ് സുധീരന്റെ പ്രസ്ഥാവന യെന്ന ആക്ഷേപവുമായി കോണ്‍ഗ്രസ് ഘടകങ്ങളും രംഗത്ത് വന്നിരുന്നു. ഇതെ തുടര്‍ന്ന് മണ്ഡലം യു ഡി എഫ് ചെയര്‍മാന്‍ സ്ഥാനം പി എ ചെറീത് രാജി വെച്ച് ഒഴിഞ്ഞിരുന്നു.ഇതിനിടെ ലീഗ് നേതൃത്വവുമായി അതൃപ്തിയിലായിരുന്ന മുന്‍ വാര്‍ഡ് അംഗത്തിന്റെ ഭര്‍ത്താവായ ലീഗ് പ്രാദേശിക നേതാവിനെ അടക്കം കോണ്‍ഗ്രസില്‍ ചേര്‍ത്ത് രംഗത്തിറക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രസ് കണ്‍വെന്‍ഷനില്‍ ഭരണ തുടര്‍ച്ചക്ക് ലീഗിനെ സഹായിക്കേണ്ട ആവശ്യം മന്ത്രി ആര്യാടന്‍ മുഹമ്മദ് പ്രവര്‍ത്തകരെ ബേധിപ്പിച്ചിരുന്നു. കഴിഞ തവണ കുഞ്ഞാലികുട്ടിക്ക് ലഭിച്ച ഭൂരിപക്ഷം നിലനിര്‍ത്താനാവുമെന്ന പ്രതീക്ഷയിലാണ് ലീഗ് നേതൃത്വം.

മണ്ഡലത്തിലെ വികസനം വോട്ടാവുമെന്നാണ് ക ണക്ക് കൂട്ടല്‍. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഏകീകരിച്ച വിവിധ പാര്‍ട്ടികളുടെ വോട്ടുകള്‍ മണ്ഡലത്തില്‍ അവരുടെ സ്ഥാനാര്‍ഥികള്‍ വരുന്നതോടെ ഭിന്നിച്ച് പോവുന്നത് ലീഗ് സ്ഥാനാര്‍ത്ഥിക്കു ഗുണം ചെയ്യും. ലീഗ് കോണ്‍ഗ്രസ് ബന്ധം ശക്തമായിരുന്ന കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പില്‍ മന്ത്രി കുഞ്ഞാലികുട്ടിക്ക് 38237 വോട്ടിന്റെ ഭൂരിപക്ഷ മാണുണ്ടായിരുന്നത്. ഭൂരിപക്ഷം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുറിവുണക്കാനും ശ്രമമുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മണ്ഡലം മാറാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് വീണ്ടും വേങ്ങരയില്‍ തന്നെ മത്സരിപ്പിക്കാന്‍ നേതൃത്വം തീരുമാനിക്കുകയായിരുന്നു.