ആസ്‌ത്രേലിയന്‍ ഓപ്പണില്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് ഷറപ്പോവയുടെ വെളിപ്പെടുത്തല്‍

Posted on: March 8, 2016 10:43 am | Last updated: March 8, 2016 at 10:43 am
SHARE

maria-sharapovaലോസ് ആഞ്ചലീസ്: ഉത്തേജക മരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം മരിയ ഷറപ്പോവയുടെ വെളിപ്പെടുത്തല്‍. അഞ്ച് തവണ ഓസ്‌ട്രേലിയന്‍ ഓപ്പന്‍ ചാമ്പ്യയായ താന്‍ 2006 മുതല്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചിരുന്നുവെന്നാണ് മരിയ വെളിപ്പെടുത്തിയിരിക്കുന്നത്. ലോക ഉത്തേജക വിരുദ്ധ ഏജന്‍സി വിലക്കിയ മെല്‍ഡോണി എന്ന മരുന്നാണ് ഷറപ്പോവ ഉപയോഗിച്ചിരുന്നത്. ഈ വര്‍ഷം മുതലാണ് മരുന്നിന് നിരോധനം ഏര്‍പ്പെടുത്തിയതെങ്കിലും ഇത് അറിയാതെ താന്‍ വീണ്ടും ഉപയോഗിച്ചിരുന്നതായി ലോസ് ആഞ്ചലീസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അവര്‍ കുറ്റസമ്മതം നടത്തി.

തിങ്കളാഴ്ച നടത്തിയ ഉത്തേജക മരുന്ന് ടെസ്റ്റില്‍ ഷറപ്പോവ പരാജയപ്പെട്ടിരുന്നു. ഇതിന്റെ ഉത്തരവാദിത്വം പൂര്‍ണമായും താന്‍ ഏറ്റെടുക്കുകയാന്നെും അവര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്ന് രാജ്യാന്തര ടെന്നീസ് ഫെഡറേഷന്‍ മാര്‍ച്ച് 12 മുതല്‍ ഷറപ്പോവക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.