ഇനി ലോകകപ്പ് പൂരം

Posted on: March 7, 2016 11:39 pm | Last updated: March 7, 2016 at 11:39 pm

world cup 20-20മുംബൈ: ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഇന്ന് തുടക്കം. ഉദ്ഘാടന ദിനമായ ഇന്ന് രണ്ട് യോഗ്യതാ മത്സരങ്ങളാണുള്ളത്. നാഗ്പൂരില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ സിംബാബ്‌വെ ഹോങ്കോംഗിനെയും രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ സ്‌കോട്ട്‌ലാന്‍ഡിനെയും നേരിടും.
യോഗ്യതാ മത്സരത്തില്‍ ഗ്രൂപ്പ് എ യില്‍ ബംഗ്ലാദേശ്, നെതര്‍ലാന്‍ഡ്‌സ്, അയര്‍ലാന്‍ഡ്, ഒമാന്‍ ടീമുകളും ഗ്രൂപ്പ് ബിയില്‍ സിംബാബ്‌വെ, സ്‌കോട്ട്‌ലാന്‍ഡ്, ഹോങ്കോംഗ് അഫ്ഗാനിസ്ഥാന്‍ ടീമുകളുമാണുള്ളത്. രണ്ട് ഗ്രൂപ്പുകളിലായാണ് ഔദ്യോഗിക മത്സരങ്ങളും നടക്കുക. ആസ്‌ത്രേലിയ, പാക്കിസ്ഥാന്‍, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കൊപ്പം ഗ്രൂപ് ബിയിലാണ് ആതിഥേയരായ ഇന്ത്യ.
ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ് എന്നീ ടീമുകളാണ് ഗ്രൂപ്പ് എ യില്‍ ഉള്ള ത്. യോഗ്യതാ മത്സരം കളിച്ചെത്തുന്ന ഒരു ടീം കൂടി ഓരോ ഗ്രൂപ്പിലും ചേരും. അഞ്ച് ടീമുകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന രണ്ട് ടീമുകള്‍ സെമി ഫൈനലില്‍ പ്രവേശിക്കും. ഏപ്രില്‍ മൂന്നിന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഫൈനല്‍.