Connect with us

National

ജെഎന്‍യു വ്യാജ വീഡിയോ: മൂന്ന് ചാനലുകള്‍ക്ക് എതിരെ ഡല്‍ഹി സര്‍ക്കാര്‍ നോട്ടീസ് അയച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ജെഎന്‍യു വിഷയത്തില വ്യാജ വീഡിയോ പ്രചരിപ്പിച്ച ചാനലുകള്‍ക്ക് എതിരെ ഡല്‍ഹി സര്‍ക്കാര്‍ നോട്ടീസ് അയച്ചു. ജുഡീഷ്യല്‍ അന്വേഷണത്തിന്റെ കണ്ടെത്തലുകള്‍ അനുസരിച്ച് നടപടി സ്വീകരിക്കുമെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. ടൈംസ് നൗ, സീ ന്യൗസ്, ന്യൂസ് എക്‌സ് ചാനലുകള്‍ക്ക് എതിരെയാണ് നോട്ടീസ് നല്‍കിയത്. വ്യാജ വീഡിയോ ചമച്ചതിന് ചാനല്‍ ഉടമകള്‍ക്കും എഡിറ്റര്‍മാര്‍ക്കും എതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാനാണ് ഡല്‍ഹി സര്‍ക്കാര്‍ നീക്കം.

ജെഎന്‍യുവില്‍ നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങിനിടെ പാക്കിസ്ഥാന് അനുകൂലമായ മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നിട്ടില്ലെന്ന് ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന് നല്‍കാന്‍ ചാനലുകള്‍ തയ്യാറായിരുന്നില്ല. ഇതേതുടര്‍ന്ന് ഇന്റര്‍നെറ്റില്‍ പ്രചരിച്ച വീഡിയോകള്‍ ഫോറന്‍സിക്കി പരിശോധനക്ക് വിയേമാക്കിയാണ് വ്യാജ വീഡിയോ ആണെന്ന് സ്ഥിരീകരിച്ചത്.

Latest