യെമനില്‍ കപ്പലിന് തീപിടിച്ച് രണ്ട് ഇന്ത്യന്‍ നാവികര്‍ മരിച്ചു

Posted on: March 7, 2016 11:16 am | Last updated: March 7, 2016 at 2:12 pm
ചിത്രം പ്രതീകാത്മകം
ചിത്രം പ്രതീകാത്മകം

ന്യൂഡല്‍ഹി: യമനില്‍ കപ്പലിന് തീപ്പിടിച്ച് രണ്ട് ഇന്ത്യന്‍ നാവികര്‍ മരിച്ചു. അല്‍-സദാഅ് എന്ന കപ്പലിലാണ് തീപിടിച്ചത്. മഹേഷ്‌കുമാര്‍ രാജഗോപാല്‍, ദീപു ലതിക മോഹന്‍ എന്നീ നാവികരാണ് മരിച്ചതെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വാരജ് അറിയിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ഒമാനിലെ സലാലയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.