Kerala
കോണ്‍ഗ്രസിന്റെ അന്തിമ സ്ഥാനാര്‍ഥിപട്ടിക ഈ മാസം അവസാനം: വിഎം സുധീരന്‍
		
      																					
              
              
            തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് അന്തിമ സ്ഥാനാര്‍ഥിപ്പട്ടിക ഈ മാസം അവസാനം പുറത്തിറക്കുമെന്ന് കെ പി സി സി പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞു. തിരുവനനന്തപുരത്ത് എഐഎസിസി നേതാവ് മുകുള്‍ വാസ്‌നിക്കുമായി നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഘടകക്ഷികളുമായുള്ള ചര്‍ച്ചകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ഇന്ന് ഉച്ചക്ക് ശേഷം ഘടകക്ഷികളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ നിര്‍ദേശിച്ച പ്രാഥമിക പട്ടിക ഇന്നും നാളെയുമായി പരിശോധിച്ച് അന്തിമ പട്ടിക തയ്യാറാകും. തുടര്‍ന്ന് എഐസിസിയുടെ അംഗീകാരത്തിന് അയച്ച ശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          



