Connect with us

Business

1492 പോയിന്റ് വര്‍ധിച്ച് ബോംബെ സെന്‍സെക്‌സ് മികച്ച നേട്ടത്തില്‍

Published

|

Last Updated

പ്രമുഖ ക്രൈഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ. അധികോല്‍പാദനത്തെ തുടര്‍ന്ന് ക്രൂഡ് ഓയിലിന് നേരിട്ട വിലത്തകര്‍ച്ചയാണ് അറബ് രാജ്യങ്ങളെ തളര്‍ത്തിയത്. എസ് ആന്‍ഡ് പി യും മുഡീസ് ഇന്‍െവസ്‌റ്റേഴ്‌സ് സര്‍വീസുമാണ് ഗള്‍ഫ് രാജ്യങ്ങളുടെ റേറ്റിംഗ് കുറച്ചത്.
ബോംബെ സെന്‍സെക്‌സ് 1492 പോയിന്റ് വര്‍ധിച്ച് തകര്‍പ്പന്‍ നേട്ടമാണ് പോയ വാരം സ്വന്തമാക്കിയത്. 2009 ജൂലൈക്ക് ശേഷം ഇന്ത്യന്‍ മാര്‍ക്കറ്റ് കൈവരിക്കുന്ന ഏറ്റവും മികച്ച പ്രതിവാര നേട്ടവും ഇത് തന്നെ. സൂചിക 6.44 ശതമാനം ഉയര്‍ന്നു. മൊത്തം 455 പോയിന്റ് ്രപതിവാര നേട്ടം നിഫ്റ്റി സ്വന്തമാക്കി.
മുന്‍ നിരയിലെ എഴ് കമ്പനികളുടെ വിപണി മൂല്യത്തില്‍ കഴിഞ്ഞ വാരം ഒരു ലക്ഷം കോടി രൂപയുടെ വര്‍ധന. റ്റി എസി എസിന്റെ മൂല്യത്തില്‍ 28,442 കോടിയുടെ വര്‍ധന. ഐ റ്റി സി, ആര്‍ ഐ എല്‍, എച്ച് ഡി എഫ് സി, എച്ച് ഡി എഫ് സി ബേങ്ക്, ഇന്‍ഫോസീസ്, കോള്‍ ഇന്ത്യ എന്നിവക്ക് നേട്ടം.
മുന്‍ നിര ഓഹരിയായ എസ് ബി ഐ 21 ശതമാനം മുന്നേറി. ഐ സി ഐ സി ഐ ബേങ്ക് 19 ശതമാനവും ടാറ്റാ സ്റ്റീല്‍ 16 ശതമാനവും ഹിന്‍ഡാല്‍ക്കോ 15 ശതമാനവും കയറി. സൂചികയുടെ കുതിപ്പിനിടയില്‍ ഹിന്‍ഡാല്‍ക്കോ, ഒ എന്‍ ജി സി, സണ്‍ ഫാര്‍മ, എം ആന്‍ഡ് എം തുടങ്ങിയവക്ക് തിരിച്ചടി.
ബി എസ് ഇ സൂചിക 23,153 ല്‍ നിന്ന് 22,659 ലേക്ക് ഇടിഞ്ഞ അവസരത്തിലെ നിക്ഷേപ താല്‍പര്യം സൂചിക 24,694 വരെ കയറ്റി. ക്ലോസിംഗ് വേളയില്‍ സൂചിക 24,646 ലാണ്. സൂചികക്ക് മുന്നിലെ അടുത്ത കടമ്പ 25,340 ലാണ്. അതേസമയം ഫണ്ടുകള്‍ ലാഭമെടുപ്പിന് മുതിര്‍ന്നാല്‍ 23,305 ലേക്ക് പരീക്ഷണം നടത്താം. ശിവരാത്രി പ്രമാണിച്ച് ഇന്ന് വിപണി അവധിയാണ്.
നിഫ്റ്റി 7029 ല്‍ നിന്ന് 6825 വരെ ഇടിഞ്ഞ ശേഷം ആഭ്യന്തര വിദേശ നിക്ഷേപത്തില്‍ 7505 വരെ ഉയര്‍ന്നു. വാരാന്ത്യം സൂചിക 7485 ലാണ്. ഈ വാരം 7718 ല്‍ പ്രതിരോധവും 7038 ല്‍ താങ്ങും പ്രതീക്ഷിക്കാം.
വിദേശ ഫണ്ടുകള്‍ പോയ വാരം 3544 കോടി രൂപയുടെ നിക്ഷേപം നടത്തി. വിദേശ നിക്ഷേപം ഫോറെക്‌സ് മാര്‍ക്കറ്റില്‍ രൂപയുടെ മൂല്യം ഉയര്‍ത്തി. ഒരവസരത്തില്‍ 68.78 ലേക്ക് ഇടിഞ്ഞ വിനിമയ നിരക്ക് വാരത്തിന്റെ രണ്ടാം പകുതിയില്‍ 66.80 ലേക്ക് കയറി. വാരാന്ത്യം രൂപയുടെ മൂല്യം ഡോളറിന് മുന്നില്‍ 66.98 ലാണ്.
ഏഷ്യന്‍ മാര്‍ക്കറ്റുകള്‍ പലതും മൂന്ന് മുതല്‍ ഏഴ് ശതമാനം വരെ നേട്ടത്തിലാണ്. യൂറോപ്യന്‍ കേന്ദ്ര ബേങ്ക് ഈ വാരം യോഗം ചേരും. പുതിയ പ്രഖ്യാപനങ്ങള്‍ യൂറോപ്പില്‍ നിന്ന് പ്രതീക്ഷിക്കാം. യു എസ്- മാര്‍ക്കറ്റുകളും മികവ് കാണിച്ചു. ക്രൂഡ് ഓയില്‍ ബാരലിന് 36 ഡോളറിലും സ്വര്‍ണം 1259 ഡോളറിലുമാണ്.