ബാര്‍ കോഴക്കേസ് ഏപ്രില്‍ 16ലേക്ക് മാറ്റി

Posted on: March 5, 2016 2:54 pm | Last updated: March 5, 2016 at 2:54 pm
SHARE

court-hammerതിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെഎം മാണിയെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള തുടരന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കുന്നത് തിരുവനന്തപുരം വിജിലന്‍സ് കോടതി ഏപ്രില്‍ 16ലേക്ക് മാറ്റി. കേസില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍, വിഎസ് സുനില്‍ കുമാര്‍ എംഎല്‍എ, ബിജെപി നേതാവ് വി മുരളീധരന്‍, ഹര്‍ജിക്കാരനായ നോബിള്‍ മാത്യു എന്നിവര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മാറ്റിയത്.

പുതിയ മദ്യനയത്തിന്റെ ഭാഗമായി നഷ്ടം സംഭവിച്ച ബാറുടമ ബിജു രമേശ് സര്‍ക്കാരിനെ ഭീഷണിപ്പെടുത്താനാണ് ആരോപണം ഉന്നയിച്ചതെന്നായിരുന്നു എസ്പി ആര്‍ സുകേശന്റെ കണ്ടെത്തല്‍. കെഎം മാണി ബാറുടമകളില്‍ നിന്ന് പണം വാങ്ങിയതിന് തെളിവുകളില്ല. കേസിലെ ഏക ദൃക്‌സാക്ഷി അമ്പിളിയുടെ മൊഴി വിശ്വസനീയമല്ല എന്നീ കണ്ടെത്തലുകള്‍ക്കെതിരെയാണ് വിഎസ് അടക്കമുള്ളവര്‍ കോടതിയെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here