കന്‍ഹയ്യയുടെ നാവരിയുമെന്ന് പറഞ്ഞ നേതാവിനെ യുവമോര്‍ച്ച പുറത്താക്കി

Posted on: March 5, 2016 2:08 pm | Last updated: March 5, 2016 at 10:41 pm

varshiniഉത്തര്‍പ്രദേശ്: ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് കന്‍ഹയ്യ കുമാറിന്റെ നാവരിയുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്ത നേതാവിനെ യുവമോര്‍ച്ച പുറത്താക്കി. യുവമോര്‍ച്ചയുടെ ഉത്തര്‍പ്രദേശിലെ ബജായ്യൂ ജില്ലാ പ്രസിഡന്റ് കുല്‍ദീപ് വര്‍ഷിനിയെയാണ് പുറത്താക്കിയത്.

ജാമ്യത്തിലിറങ്ങിയത് മുതല്‍ പ്രധാനമന്ത്രിക്കെതിരെ സംസാരിക്കുകയാണ് കന്‍ഹയ്യ. രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും അഫ്‌സല്‍ഗുരുവിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്ന കനയ്യയുടെ നാക്ക് പിഴുതെടുക്കുന്നവന് താന്‍ അഞ്ച് ലക്ഷം രൂപ നല്‍കുമെന്നായിരുന്നു കുല്‍ദീപ് വര്‍ഷിനിയുടെ പ്രഖ്യാപനം.