നടന്‍ സിദ്ദീഖിനെതിരെ അരൂരില്‍ പോസ്റ്ററുകള്‍

Posted on: March 5, 2016 1:34 pm | Last updated: March 5, 2016 at 1:34 pm

download (1)ആലപ്പുഴ: അരൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പരിഗണിക്കപ്പെടുന്ന നടന്‍ സിദ്ദീഖിനെതിരെ അരൂരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ‘സിനിമാക്കാരെ സിനിമയിലേക്കയക്കുക’ എന്നാണ് പോസ്റ്ററില്‍ പറയുന്നത്. അരൂര്‍ മണ്ഡലത്തിലെ ചന്തിരൂര്‍ കുത്തിയോട് തുറവൂര്‍ പള്ളിപ്പറം പ്രദേശങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പൗരസമിതി എന്ന പേരില്‍ പതിച്ച പോസ്റ്ററുകള്‍ സിദ്ദീഖ് ഗോ ബാക്ക് എന്ന് പറയുന്നു. അരൂരിലുള്ളവര്‍ അരൂരില്‍ മല്‍സരിക്കട്ടെ എന്നും നിലപാടുണ്ട്.

തുറവൂരില്‍ കെപിസിസി സെക്രട്ടറി അബുദുള്‍ ഗഫൂര്‍ ഹാജിയുടെ വീടിന് ചുറ്റും പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. സിദ്ദീഖുമായി കെപിസിസി നേതൃത്വം ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത ഡിസിസി പ്രസിഡന്റ് എഎ ഷൂക്കൂര്‍ നിഷേധിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ഈ പ്രസ്താവനയില്‍ അതൃപ്തി അറിയിച്ചിരുന്നു.